ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 2 കോടിയിലേക്ക്, മരണം 7 ലക്ഷ്യത്തിലേക്ക്

ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 1.82 കോടി കടന്നു. ഇതുവരെ 6.92 ലക്ഷം പേർ മരിച്ചു. അമേരിക്ക, ബ്രസീൽ, ഇന്ത്യ എന്നിവിടങ്ങളിൽ ആണ് കോവിഡ് ബാധ രൂക്ഷം.

ലോകത്ത് തന്നെ ഏറ്റവും അധികം ആളുകൾക്ക് കോവിഡ് പ്രതിദിനം പിടിപെടുന്ന രാജ്യം ആകുകയാണ് ഇന്ത്യ. ഇന്ത്യയിൽ 52, 783 പേർക്കാണ് 24 മണിക്കൂറിനുള്ളിൽ കോവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയിൽ ഇത് 49, 038 പേർക്കാണ്. ബ്രസീലിൽ 24, 801 പേർക്കും. മരണം ഏറ്റവുമധികം റിപ്പോർട്ട് ചെയ്തത് മെക്സിക്കോയിൽ ആണ്, 784.ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 758 മരണങ്ങൾ റിപോർട്ട് ചെയ്തു.

അമേരിക്കയിലെ കോവിഡ് മരണം ഒരു ലക്ഷത്തി അറുപതിനായിരത്തോട് അടുക്കുകയാണ്. ബ്രസീലിൽ ഒരു ലക്ഷത്തോടും. ഇന്ത്യയിൽ 38, 161 പേരാണ് ഇന്ത്യയിൽ മരിച്ചത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version