CrimeNEWS

കുടുംബവഴക്കിനെ തുടർന്ന് മലപ്പുറം മഞ്ചേരിയിൽ ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു

മഞ്ചേരിയിൽ ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു. മഞ്ചേരി നാരങ്ങാത്തൊടി കുഞ്ഞിമുഹമ്മദി(65)നെയാണ് ഭാര്യ നഫീസ വീട്ടില്‍ ഉപയോഗിക്കുന്ന കറിക്കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്.

ഇന്ന് (ബുധൻ) ദമ്പതിമാർ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. രാവിലെ 11നാണ് സംഭവം നടന്നത്. വീട്ടിൽനിന്ന് ബഹളം കേട്ടെത്തിയ അയൽക്കാരാണ് കുത്തേറ്റനിലയിൽ കുഞ്ഞിമുഹമ്മദിനെ കണ്ടത്. കുഞ്ഞിമുഹമ്മദിന്റെ പുറംഭാഗത്താണ് കുത്തേറ്റത്. പ്രദേശവാസികള്‍ ചേര്‍ന്ന് ഉടന്‍ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പോസ്റ്റുമോര്‍ട്ട നടപടികള്‍ക്കായി മൃതദേഹം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവ സമയത്ത് കുഞ്ഞിമുഹമ്മദും നഫീസയും രണ്ടാമത്തെ മകനും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

നഫീസയും കുഞ്ഞിമുഹമ്മദും തമ്മിൽ പതിവായി വഴക്കിട്ടിരുന്നതായാണ് അയൽക്കാർ പറയുന്നത്. കസ്റ്റഡിയിലെടുത്ത നഫീസയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Back to top button
error: