Cover StoryKeralaNews

മുണ്ടക്കയം വിഡിയോയിൽ കണ്ടത് ജെസ്‌ന തന്നെയെന്ന് നിഗമനം, തിരച്ചിൽ വീണ്ടും ബംഗളുരുവിൽ

മുണ്ടക്കയം ബസ്‌ സ്റ്റാൻഡിനു സമീപത്തെ കച്ചവട സ്ഥാപനത്തിന്റെ സി സി ടി വിയിൽ പതിഞ്ഞ ദൃശ്യങ്ങൾ ജെസ്‌നയുടേത് തന്നെയെന്ന് നിഗമനം. മുണ്ടക്കയം സ്വാദേശിനി അലീഷയുടേതല്ല ദൃശ്യങ്ങൾ എന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ദൃശ്യങ്ങൾ പുറത്ത് വിട്ടിട്ടും മറ്റാരെയും കണ്ടെത്താനും സാധിച്ചിട്ടില്ല.

ശാസ്ത്രീയമായി ഫോട്ടോയും ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് ദൃശ്യങ്ങൾ ജെസ്‌നയുടേതാണെന്നു പോലീസ് സ്ഥിരീകരിക്കുന്നത്. സഹപാഠികളും അധ്യാപകരും ദൃശ്യങ്ങളിൽ ജെസ്‌ന ആണെന്ന് പറയുന്നുണ്ട്. എന്നാൽ വീട്ടുകാർ സ്ഥിരീകരിക്കുന്നില്ല.

കാണാതായ അന്ന് പതിനൊന്നേ മുക്കാലിന് ബസ്‌ സ്റ്റാന്റിനടുത്തു കൂടെ ജെസ്‌നയോടു സാദൃശ്യമുള്ള പെൺകുട്ടി നടന്നു പോകുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ആറു മിനിറ്റിനു ശേഷം ആൺ സുഹൃത്തിന്റെ ദൃശ്യങ്ങളും സിസിടിവിയിൽ ഉണ്ട്.അതേസമയം ബംഗളുരുവിൽ ജെസ്‌നയെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം അവിടേക്ക് തിരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close