Cover StoryNews

ബി​ജെ​പി​ വിജയത്തിന് പിന്നില്‍ ആര്‍.എസ്.എസിന്റെ ചിട്ടയായ പ്രവര്‍ത്തനം

ബം​ഗ​ളൂ​രു: രാ​ജ്യം കാ​ത്തി​രി​ക്കു​ന്ന ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ ബിജെപിക്ക് വ്യക്തമായ മുന്‍തൂക്കമാണ് ഉള്ളത്. ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമാണ് ഇപ്പോള്‍ ബിജെപി ലീഡ് ചെയ്യുന്നത്. ബിജെപി൧112 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. കര്‍ണ്ണാടകയില്‍ വലിയ വിജയം ബി.ജെ.പിക്ക് നേടിക്കൊടുത്തത് ആര്‍.എസ്.എസിന്റെ ചിട്ടയായ പ്രവര്‍ത്തനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ലിംഗായത്തുകളെ കയ്യിലെടുക്കാന്‍ പ്രത്യേക പദവി നല്‍കാന്‍ ശുപാര്‍ശ ചെയ്ത സിദ്ധരാമയ്യ സര്‍ക്കാറിന്റെ നടപടി ഉയര്‍ത്തിയ ഭീഷണി ചെറുക്കാന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് പ്രധാനമായും രംഗത്തിറങ്ങിയത്.

ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സംഘടിതമായി വീടുകള്‍ തോറും കയറി ഇറങ്ങി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ബി.ജെ.പിയുടെ മുന്നേറ്റത്തിന് കാരണം. കര്‍ണ്ണാടക കുടി പിടിക്കുന്നതോടെ രാജ്യത്തെ 16 സംസ്ഥാനങ്ങളിലും ബി.ജെ.പി മുന്നണി ഭരണം എത്തുകയാണ്. മതവും ന്യൂനപക്ഷ പദവിയുമെന്ന് മോഹിപ്പിക്കുന്ന പ്രീണനങ്ങളെല്ലാം തള്ളിക്കളഞ്ഞ് ലിംഗായത്ത് സമുദായം കോണ്‍ഗ്രസിനെ കൈവിടുകയായിരുന്നു. കോണ്‍ഗ്രസിന് 68 സീറ്റുകള്‍ ലീഡുള്ളപ്പോള്‍ ബിജെപിക്ക് 112 സീറ്റുകളിലാണ് ഇപ്പോള്‍ ലീഡുള്ളത്. ലിംഗായത്ത് സമുദായത്തിന് മതന്യൂനപക്ഷ പദവി നല്‍കാനുള്ള കോണ്‍ഗ്രസിന്‍റെ നീക്കം വോട്ടാക്കി മാറ്റാന്‍ അവര്‍ക്ക് സാധിച്ചില്ലെന്നാണ് വിലയിരുത്തല്‍.

കര്‍ണാടകത്തിലെ ജനസംഖ്യയില്‍ 17 ശതമാനത്തോളം വീരശൈവ-ലിംഗായത്ത് വിഭാഗത്തില്‍പ്പെട്ടവരാണ്. ലിംഗായത്തുകള്‍ക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ ബിജെപി അനുകൂല തരംഗമാണ് അലയടിക്കുന്നത്. അതെ സമയം ജെ ഡി എസിനു 40 സീറ്റുകളിലും സ്വതന്ത്രര്‍ക്ക് 2 സീറ്റുകളിലും ലീഡ് ഉണ്ട്. തീരദേശ, മധ്യമേഖലകളില്‍ ബിജെപി ശക്തമായ മുന്നേറ്റമാണ് നടത്തിയത്. ഹൈദരാബാദ് കര്‍ണാടകത്തിലും കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിട്ടു. ലിംഗായത്ത് മേഖലകളിലും കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close