NEWS

ച​ന്തേ​ര റെ​യി​ല്‍​വേ പ്ലാ​റ്റ് ഫോം ​ത​ക​ര്‍​ന്നു

ചെ​റു​വ​ത്തൂ​ര്‍: ഒരു വ​ര്‍​ഷം മുൻപ് പു​തു​ക്കി​പ്പ​ണി​ത ച​ന്തേ​ര റെ​യി​ല്‍​വേ പ്ലാ​റ്റ് ഫോം ​ത​ക​ര്‍​ന്നു.
ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലാ​ണ് പ്ലാ​റ്റ് ഫോം ​ത​ക​ര്‍​ന്ന​ത്.ഒ​രു വ​ര്‍​ഷം മുൻപാണ്  ഒ​രു കോ​ടി ചെ​ല​വ​ഴി​ച്ച്‌ ഇ​വി​ടെ ന​വീ​ക​രി​ച്ച​ത്.പ്ലാ​റ്റ് ഫോ​മി​നാ​യി ഇ​ട്ട മ​ണ്ണ് ഇ​ള​കി ഒ​ലി​ച്ച്‌ പോ​യ നി​ല​യി​ലാ​ണ്.
കോ​ടി​ക​ള്‍ ചെല​വ​ഴി​ച്ച്‌ നി​ര്‍​മി​ച്ച ച​ന്തേ​ര സ​ബ് വേ ​ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്നെ ത​ന്നെ വെ​ള്ളം ക​യ​റി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യിരുന്നു. ഇ​തി​നടു​ത്തു​ള്ള പ്ലാ​റ്റ് ഫോ​മാ​ണ് ത​ക​ര്‍​ന്ന​ത്. നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് ത​ക​ര്‍​ച്ച​ക്ക് കാ​ര​ണ​മെ​ന്ന് നാട്ടുകാർ ആ​രോ​പി​ക്കുന്നു.

Back to top button
error: