BusinessTrending

ലോകത്തിലെ ഏറ്റവും ധനികനായ മലയാളി എം.എ. യൂസഫലി; ട്രംപിനു മുന്നിൽ രണ്ടു മലയാളികൾ

ഫോബ്സ് മാസികയുടെ പുതിയ കണക്കനുസരിച്ചു ലോകത്തെ ഏറ്റവും ധനികനായ മലയാളി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ആഗോള റാങ്കിങ്ങിൽ 388–ാം സ്ഥാനത്തുള്ള യൂസഫലി ഇന്ത്യക്കാരിൽ പത്തൊമ്പതാമതാണ്. 32,500 കോടി രൂപയുടെ ആസ്തിയുമായാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഫോബ്സ് പട്ടികയിലെ സമ്പന്നനായ മലയാളിയായത്.

25,300 കോടിയുടെ ആസ്തിയുള്ള രവി പിള്ളയാണു രണ്ടാമത്. ലോക റാങ്കിങ്ങിൽ 572–ാം സ്ഥാനത്താണു രവി പിള്ള. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുകളിലാണ് ഇരുവരുടെയും സ്ഥാനം എന്നതും കൗതുകകരമാണ്. ജെംസ് എജ്യൂക്കേഷൻ ഗ്രൂപ്പ് തലവൻ സണ്ണി വർക്കി മലയാളികളിൽ മൂന്നാം സ്ഥാനത്തും ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ നാലാം സ്ഥാനത്തും എത്തി. 15,600 കോടി രൂപയാണു ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സണ്ണി വർക്കിയുടെ ആസ്തി. ക്രിസ് ഗോപാലകൃഷ്ണന്റെ സമ്പാദ്യം 11,700 കോടി.
ശോഭ ഗ്രൂപ്പ് ചെയർമാൻ പിഎൻസി മേനോൻ, വിപിഎസ് ഗ്രൂപ്പ് ചെയർമാൻ ഷംസീർ വയലിൽ, ജോയ് ആലുക്കാസ് എന്നിവരാണ് ആറു മുതൽ എട്ടുവരെ സ്ഥാനങ്ങളിൽ. മൂവരുടെയും ആസ്തി 9,700 കോടി. ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാൽ, വി–ഗാർഡ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്നിവരാണു മലയാളികളിൽ ആദ്യ പത്തിൽ ഇടം നേടിയവർ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close