KeralaNEWS

നിര്‍ബന്ധിച്ച് കുട്ടികള്‍ക്ക് വാക്സിൻ നല്‍കിയെന്ന ആരോപണം വ്യാജമാണെന്ന് ഹൈക്കോടതി

ര​ക്ഷി​താ​ക്ക​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ സം​സ്ഥാ​ന​ത്തെ എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും കോ​വി​ഡ് വാ​ക്സി​നെ​ടു​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ശ്ര​മി​ക്കു​ന്നെ​ന്ന ആ​രോ​പ​ണം വെ​റും അ​ഭ്യൂ​ഹ​മെ​ന്ന് ഹൈ​ക്കോ​ട​തി. ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് എ​റ​ണാ​കു​ളം മു​പ്പ​ത്ത​ടം സ്വ​ദേ​ശി​യാ​യ വി.​എ​സ്. ത​മ്പി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലെ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍, ജ​സ്റ്റീ​സ് സോ​ഫി തോ​മ​സ് എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച് അ​വ​സാ​നി​പ്പി​ച്ചു.

ആ​ര്‍​ക്കും നി​ര്‍​ബ​ന്ധി​ച്ചു വാ​ക്സി​ന്‍ ന​ല്‍​ക​രു​തെ​ന്ന് സു​പ്രീം​കോ​ട​തി ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ കു​ട്ടി​ക​ള്‍​ക്കും വാ​ക്സി​ന്‍ ന​ല്‍​കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍ മു​ഖേ​ന ആ​സൂ​ത്രി​ത​മാ​യ നീ​ക്കം ന​ട​ക്കു​ന്നു​ണ്ടെ​ന്നു ഹ​ര്‍​ജി​ക്കാ​ര​ന്‍ ആ​രോ​പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ത്ത​ര​മൊ​രു പ​രാ​തി​യോ സം​ഭ​വ​മോ ഹ​ര്‍​ജി​ക്കാ​ര​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​ല്ല.

Back to top button
error: