NEWS

നിര്‍ത്തിയിട്ട ഗുഡ്സ് ജീപ്പ് ഉരുണ്ട് ദേഹത്ത് കയറി ഏഴ്‌വയസ്സുകാരന്‍ മരിച്ചു

വീടിനടുത്തുള്ള റോഡില്‍ നിര്‍ത്തിയിട്ട ഗുഡ്സ് ജീപ്പില്‍ കൂട്ടുകാരോടൊപ്പം കളിച്ച് കൊണ്ടിരിക്കുകയായിരുന്നു ദേവര്‍ഷ്. അതിനിടെ വാഹനം സ്വയം നീങ്ങി. വാഹനത്തില്‍ നിന്നും വെപ്രാളപ്പെട്ട് ചാടി ഇറങ്ങിയ ദേവര്‍ഷിന്റെ ദേഹത്ത് കൂടി പിന്‍ ചക്രം കയറി ഇറങ്ങുകയായിരുന്നു

ലപ്പുറം: നിര്‍ത്തിയിട്ട ഗുഡ്സ് ജീപ്പില്‍ കളിച്ച് കൊണ്ടിരിക്കെ വണ്ടി ഉരുണ്ട് ദേഹത്ത് കയറി വിദ്യാര്‍ഥി മരിച്ചു. അരീക്കോട് കിഴുപറമ്പ് കുഞ്ഞന്‍പടി ശ്രീ മംഗലം രാജേഷിന്റെ മകന്‍ ദേവര്‍ഷ് (ഏഴ്) ആണ് മരിച്ചത്.

വീടിനോട് ചേര്‍ന്ന് റോഡില്‍ നിര്‍ത്തിയിട്ട ഗുഡ്സ് ജീപ്പില്‍ കൂട്ടുകാരോടൊപ്പം കളിച്ച് കൊണ്ടിരിക്കെ സ്വയം നീങ്ങിയ വാഹനത്തില്‍ നിന്നും ചാടിയ ദേവര്‍ഷിന്റെ ദേഹത്ത് കൂടി പിന്‍ ചക്രം കയറി ഇറങ്ങുകയായിരുന്നു. അരീക്കോട് ഗവ. യുപി സ്‌കൂള്‍ രണ്ടാംതരം വിദ്യാര്‍ഥിയായിരുന്നു.

മാതാവ് : ബിജില. സഹോദരി: ദേവതീര്‍ത്ഥ.

Back to top button
error: