NEWS

  • ബി ജെ പി  210-215 സീറ്റുകളില്‍ ഒതുങ്ങുമെന്ന് റിപ്പോർട്ട്‌

    ന്യൂഡൽഹി:ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിന് വന്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന് സൂചന.ആകെയുള്ള 543 ലോക്‌സഭാ സീറ്റുകളില്‍ ബി ജെ പി പരമാവധി 210-215 സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2004ലെ പൊതുതെരഞ്ഞെടുപ്പിൻ്റെ ആവർത്തനമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. എട്ട് വർഷത്തെ ഭരണത്തിന് ശേഷം ബി ജെ പിയെ പുറത്താക്കി കോണ്‍ഗ്രസ് കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ വന്നത് 2004 ലാണ്. അത് ഇത്തവണയും ആവർത്തിക്കുമെന്നാണ് ഭൂരിപക്ഷം പേരും പറയുന്നത്. മോദിയുടെ മുസ്ലീം/ന്യൂനപക്ഷ വിരുദ്ധ ധ്രുവീകരണം, അധികാരത്തിൻ്റെ അഹങ്കാരം, കോണ്‍ഗ്രസ് ബാങ്ക് അക്കൗണ്ടുകള്‍ തകർക്കുന്നതിലും അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നതിലും പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തിയതുമായ പ്രധാനമന്ത്രിയുടെ തന്ത്രപരമായ മണ്ടത്തരം തുടങ്ങിയവയെല്ലാം ബി ജെ പിക്ക് തിരിച്ചടി നല്‍കാന്‍ പോകുന്ന കാരണങ്ങളാണെന്നാണ് വിലയിരുത്തലുകൾ.

    Read More »
  • പന്തളം സ്വദേശി  പെരിയാറിൽ മുങ്ങി മരിച്ചു

    പന്തളം :ആലുവ മണപ്പുറത്തിനു സമീപം പെരിയാറിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.ആലുവ കിഴക്കേ കടുങ്ങല്ലൂർ സ്വരലയത്തിൽ ഋഷി കേശ് (24 ആണ്)മുങ്ങി മരിച്ചത് എറണാകുളം ഇൻഫോ പാർക് ഉദ്യോഗസ്ഥൻ ആണ്.  ആലുവ കിഴക്കേ കടുങ്ങല്ലൂർ ശങ്കരനാരായണ പിള്ളയുടെയും, വിശ്വലക്ഷമി യുടെയും മകനും പന്തളം തോന്നല്ലൂർ വിശ്വനിവാസിൽ വിശ്വനാഥൻ നായർ (റിട്ടേ :എൻ. എസ്‌. എസ്‌ പൊളിടെക്കനിക്ക് പന്തളം )ശാന്ത കുമാരി (റിട്ടേ :സർക്കാർ ഉദ്യോഗസ്ഥ)കൊച്ചു മകനുമാണ്. സംസ്‌ക്കാരം പന്തളം തോന്നല്ലൂർ വിശ്വനിവാസിൽ നാളെ രാവിലെ 11മണിക്ക് (28-4-2024ഞായർ )

    Read More »
  • മോദിയെ വിമർശിച്ചു; ബി.ജെ.പി പുറത്താക്കിയ ന്യൂനപക്ഷ മോര്‍ച്ച നേതാവ് അറസ്റ്റില്‍

    ജയ്പൂർ: മോദിയുടെ വിദ്വേഷ പ്രസ്താവനയെ വിമര്‍ശിച്ചതിന് ബി.ജെ.പി പുറത്താക്കിയ ന്യൂനപക്ഷ മോര്‍ച്ച നേതാവ് അറസ്റ്റില്‍.ഉസ്മാൻ ഗനിയാണ് അറസ്റ്റിലായത്. സമാധാന ഭംഗമുണ്ടാക്കി എന്നാരോപിച്ചാണ് ഗനിയെ അറസ്റ്റ് ചെയ്തത്. മോദിയുടെ മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസ്താവനയെ വിമർശിച്ച ഗനിയെ ബുധനാഴ്ചയാണ് ബി.ജെ.പി പുറത്താക്കിയത്. ഗനി പാർട്ടിയുടെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്ന് ബി.ജെ.പി നേതാവ് ഓങ്കർ സിങ് പറഞ്ഞു. പാർട്ടി അച്ചടക്കം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഗനിയെ ആറു വർഷത്തേക്ക് ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയത്.പിന്നാലെയായിരുന്നു അറസ്റ്റ്. മോദി രാജസ്ഥാനില്‍ നടത്തിയ വിദ്വേഷ പ്രസ്താവന ഒരു മുസ്‌ലിമെന്ന നിലയില്‍ തനിക്ക് വലിയ നിരാശയുണ്ടാക്കിയെന്ന് ഉസ്മാൻ ഗനി പറഞ്ഞിരുന്നു. മോദിയുടെ പരാമർശം മൂലം രാജസ്ഥാനില്‍ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാകും. ബി.ജെ.പിക്ക് വോട്ട് ചെയ്യാനാവശ്യപ്പെട്ട് മുസ്‌ലിം വോട്ടർമാരെ കാണുമ്ബോള്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച്‌ അവർ ചോദ്യം ചെയ്യുകയാണെന്നും അവരോട് പറയാൻ തനിക്ക് മറുപടിയില്ലെന്നും ഉസ്മാൻ ഗനി പറഞ്ഞിരുന്നു. രാജസ്ഥാനില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസ്താവന നടത്തിയത്. രാജ്യത്തിന്റെ സമ്ബത്തില്‍…

    Read More »
  • ഇപിയെ മാത്രമല്ല, കേരളത്തിലെ  കോണ്‍ഗ്രസ് എംപിമാരെയും കണ്ടിരുന്നു: ജാവദേക്കര്‍

    തിരുവനന്തപുരം: നേതാക്കളുടെ ബിജെപി പ്രവേശനവും അതുമായി ബന്ധപ്പെട്ട ചർച്ചകളും കൊഴുക്കുന്നതിനിടെ കോണ്‍ഗ്രസിനെ വെട്ടിലാക്കി മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുടെ വെളിപ്പെടുത്തല്‍. കേരളത്തില്‍ ഇപി ജയരാജനെ മാത്രമല്ല കണ്ടതെന്നും എല്ലാ കോണ്‍ഗ്രസ് എംപിമാരെയും താൻ കണ്ടിരുന്നുവെന്നും ജാവദേക്കർ പറഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് എന്ന നിലയിലാണ് പ്രകാശ് ജാവദേക്കർ ഇവിടെ എത്തുന്നത്. ഈ സമയത്ത് താൻ സിപിഎം, സിപിഐ നേതാക്കളുമായും കോണ്‍ഗ്രസ് എംപിമാരുമായും കൂടിക്കാഴ്‌ച നടത്തിയെന്നാണ് ജാവദേക്കർ അവകാശപ്പെടുന്നത്. കേരളത്തില്‍ സിപിഎമ്മിന് ഒരു എംപി മാത്രമാണുള്ളതെന്ന് പറഞ്ഞ ജാവദേക്കർ ബാക്കിയുള്ളവരെ കണ്ടിരുന്നു എന്നും വ്യക്തമാക്കി.   രാഷ്ട്രീയ നേതാക്കള്‍ പരസ്‌പരം നടത്തുന്ന കൂടിക്കാഴ്‌ചകളില്‍ എന്ത് തെറ്റാണ് ഉള്ളതെന്നും മുൻ കേന്ദ്രമന്ത്രി കൂടിയായ ജാവദേക്കർ ചോദിക്കുകയുണ്ടായി. എന്നാല്‍ ഇപി ജയരാജനുമായുള്ള കൂടിക്കാഴ്‌ചയെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.   ആ വിഷയം ലോക്‌സഭാ തിരഞ്ഞെടുപ്പോട് കൂടി അവസാനിച്ചെന്നായിരുന്നു ജാവദേക്കറുടെ മറുപടി.

    Read More »
  • തെരഞ്ഞെടുപ്പിന്റെ തലേന്ന് ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടില്‍നിന്ന് തുണിത്തരങ്ങള്‍ കണ്ടെത്തി; കേെസടുത്ത് പോലീസ്

    കൊഴിക്കോട്: തെരഞ്ഞെടുപ്പിന്റെ തലേന്ന് ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടില്‍നിന്ന് തുണിത്തരങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബി.ജെ.പി പ്രവര്‍ത്തകനായ തിരുവമ്പാടി പൊന്നാങ്കയം സ്വദേശി കാനാട്ട് രഘുലാലിനെതിരെയാണ് കേസ്. വസ്ത്രങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി വിതരണം ചെയ്യാന്‍ കൊണ്ടുവന്നതാണെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. വയനാട് മണ്ഡലത്തിന്റെ ഭാഗമാണ് തിരുവമ്പാടി. പൊലീസും തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് തുണിത്തരങ്ങള്‍ കണ്ടെത്തിയത്. ഐ.പി.സിയിലെയും ജനപ്രാതിനിധ്യ നിയമത്തിലെയും വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. അതേസമയം ബി.ജെ.പി പ്രവര്‍ത്തകനായ ലാല്‍ എന്നയാളാണ് വസ്ത്രങ്ങള്‍ കൊണ്ടുവച്ചതെന്നും എന്തിനാണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് രഘുലാല്‍ പൊലീസിനോട് പറഞ്ഞത്. എല്‍.ഡി.എഫ് പ്രവര്‍ത്തകരാണ് വസ്ത്രം എത്തിച്ചതിനെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയത്. ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റായ കെ. സുരേന്ദ്രനാണ് വയനാട്ടിലെ ബി.ജെ.പി സ്ഥാനാര്‍ഥി. ഇവിടെ വിതരണം ചെയ്യാന്‍ സാധനങ്ങള്‍ കൊണ്ടുവന്നത് ബി.ജെ.പി ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണെന്നും വിശദമായ അന്വേഷണം വേണമെന്നും എല്‍.ഡി.എഫ് ആരോപിക്കുന്നു.

    Read More »
  • കാപ്പിത്തോട്ടത്തില്‍ കാട്ടാന ചരിഞ്ഞ നിലയില്‍; ഷോക്കേറ്റതെന്ന് സംശയം

    വയനാട്: സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. പനമരം നീര്‍വാരം അമ്മാനിയിലാണ് കൊമ്പനാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വനാതിര്‍ത്തിയിലെ വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റതാണെന്ന് സംശയമുണ്ട്. 12 വയസുള്ള കാട്ടാനയാണ് ചരിഞ്ഞത്. ആന തെങ്ങ് മറിച്ചിട്ടപ്പോള്‍ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കെറ്റ് ചരിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം. അമ്മാനി പറവയല്‍ ജയരാജിന്റെ കാപ്പിത്തോട്ടത്തിലാണ് കാട്ടാന ചരിഞ്ഞത്. കൊല്ലത്തും കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. പത്തനാപുരം പിറവന്തൂര്‍ കടശ്ശേരിയിലാണ് കാട്ടാന ചരിഞ്ഞത്. വെള്ളം കിട്ടാതെയാണ് കാട്ടാന ചരിഞ്ഞെന്നാണ് സംശയം. പുന്നല ഫോറസ്റ്റ് സ്റ്റേഷന്‍ അധികാരപരിധിയില്‍ ചിതല്‍വെട്ടി റിസര്‍വില്‍ പിറവന്തുര്‍ കടശ്ശേരി ഒന്നാം വാര്‍ഡില്‍ കെഫ്ഡിസിയുടെ യൂക്കാലി കോപ്പിസ് പ്ലാന്റേഷനിലാണ് ജഡം കണ്ടെത്തിയത്.

    Read More »
  • മുന്നോട്ടുനീങ്ങിയ ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിച്ചു; പാറശ്ശാലയില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

    തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷനില്‍നിന്ന് മുന്നോട്ട് നീങ്ങി തുടങ്ങിയ ട്രെയിനില്‍ ചാടി കയറാന്‍ ശ്രമിച്ച 57-കാരി ട്രെയിനിനടിയില്‍പ്പെട്ട് മരിച്ചു. പാറശ്ശാലയ്ക്ക് സമീപം പരശുവയ്ക്കല്‍ രോഹിണി ഭവനില്‍ രാജേന്ദ്രന്‍ നായരുടെ ഭാര്യ കുമാരി ഷീബ കെ.എസ്. ആണ് മരണമടഞ്ഞത്. ഞായറാഴ്ച രാവിലെ 8.15-ഓടുകൂടി ധനുവച്ചപുരം റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് അപകടം നടന്നത്. കൊച്ചുവേളി-നാഗര്‍കോവില്‍ എക്സ്പ്രസ് ധനുവച്ചപുരം റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോഴായിരുന്നു അപകടം. യാത്രക്കാരെ കയറ്റിയിറക്കിയശേഷം ട്രെയിന്‍ മുന്നോട്ട് നീങ്ങവേ ഇതേ ട്രെയിനില്‍ കയറുന്നതിനായി പ്ലാറ്റ്ഫോമില്‍ വൈകി എത്തിയ കുമാരി ഷീബ മുന്നോട്ടു നീങ്ങിയ ട്രെയിനില്‍ ചാടികയറുവാന്‍ ശ്രമിക്കവേ കാല്‍ വഴുതി ട്രാക്കിലേക്ക് വീഴുകയായിരുന്നു. മരണപ്പെട്ട ഷീബയുടെ ഒരു കാല്‍ മൃതദേഹത്തില്‍ നിന്നും വേര്‍പെട്ട നിലയില്‍ ട്രാക്കിന് നടുവിലായിട്ടാണ് കണ്ടെത്തിയത്. പാറശ്ശാല പോലീസ് അനന്തര നടപടികള്‍ സ്വീകരിച്ച് വരുന്നു.

    Read More »
  • ചര്‍ച്ചകള്‍ അങ്ങാടിപ്പാട്ടാക്കിയാല്‍ ‘ഭാവി ചര്‍ച്ചകള്‍ ഭാസുരമാകുമോ’? ശോഭയുടെ വെളിപ്പെടുത്തലില്‍ കേന്ദ്രത്തിനും അതൃപ്തി

    തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജനുമായുള്ള ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ സംസ്ഥാന നേതാക്കള്‍ വെളിപ്പെടുത്തിയതില്‍ ബിജെപി ദേശീയ നേതൃത്വത്തിന് അതൃപ്തി. രാഷ്ട്രീയ നീക്കങ്ങള്‍ അങ്ങാടിപ്പാട്ടാകുന്നതിലുള്ള അതൃപ്തി കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവു പ്രകാശ് ജാവഡേക്കറും അടുപ്പമുള്ളവരോടു പ്രകടിപ്പിച്ചിട്ടുണ്ട്. തന്റെ ഫ്‌ളാറ്റില്‍ ജാവഡേക്കര്‍ എത്തിയിരുന്നെന്ന് ഇ.പി.ജയരാജന്‍ തുറന്നു സമ്മതിച്ചെങ്കിലും അതു സ്ഥിരീകരിക്കാന്‍ ജാവഡേക്കര്‍ തയാറായില്ല. പലരോടും താന്‍ ചര്‍ച്ച നടത്താറുണ്ടെന്നു വിശദീകരിച്ച് അദ്ദേഹം ഈ വിഷയത്തില്‍നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. രഹസ്യചര്‍ച്ചകള്‍ ചോരുന്ന സാഹചര്യത്തില്‍ ബിജെപിയില്‍ ചേരാനുള്ള പ്രാഥമിക ആലോചനയില്‍നിന്നുപോലും മറ്റു പാര്‍ട്ടിക്കാരെ പിന്തിരിപ്പിക്കുന്നതാണു ജയരാജന്‍ സംഭവമെന്നാണു നേതൃത്വത്തില്‍ പലരുടെയും വിലയിരുത്തല്‍. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനാണു ജയരാജനും ജാവഡേക്കറും തമ്മിലുള്ള ചര്‍ച്ചയെക്കുറിച്ച് ആദ്യം വിവരം പുറത്തുവിട്ടത്. അതേസമയം, ഇന്നലെ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഇ.പി.ജയരാജന്‍ തയാറായില്ല. തളിപ്പറമ്പില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തതൊഴിച്ചാല്‍ മറ്റു പരിപാടികളിലും പങ്കെടുത്തില്ല.

    Read More »
  • ഇരിട്ടിയില്‍ വന്‍ MDMA വേട്ട; കുന്നമംഗലം, വാഴൂര്‍ സ്വദേശികള്‍ പിടിയില്‍

    കണ്ണൂര്‍: ഇരിട്ടി കൂട്ടുപുഴ പോലീസ് ചെക്ക് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനയില്‍ MDMA യുമായി രണ്ടു യുവാക്കള്‍ പിടിയില്‍. ഇന്നലെ ഉച്ചകഴിഞ്ഞ് 03:50 ഓാടെ ഇരിട്ടി പോലീസ് ഉം കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് ഉം സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് കോഴിക്കോട് കുന്നമംഗലം സ്വദേശി സാബിത് (32), കോട്ടയം വാഴൂര്‍ സ്വദേശി ജിഷ്ണു രാജ്(25) എന്നിവരെ 46 ഗ്രാം മാരക മയക്കുമരുന്നായ MDMA യുമായി പോലീസ് പിടികൂടിയത്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പ്രതികള്‍ വ്യാപകമായി MDMA വിതരണം ചെയ്യാറുണ്ടെന്ന് പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായി. ലോഡ്ജ്കള്‍ കേന്ദ്രീകരിച്ചു ആണ് പ്രതികള്‍ മയക്കുമരുന്ന് വില്‍പ്പന നടത്താറുള്ളത്.പ്രതികള്‍ സഞ്ചടിച്ച KL 57 W 9621 നമ്പര്‍ കാര്‍ ഉം പോലീസ് പിടിച്ചെടുത്തു. ലോക സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ കര്‍ശ പോലീസ് പരിശോധന ഉണ്ടാകില്ലെന്നുള്ള ധാരണയില്‍ ആണ് പ്രതികള്‍ വോട്ടെടുപ്പ് കഴിഞ്ഞ പിറ്റേ ദിവസം തന്നെ…

    Read More »
  • നടപ്പത്ര വെടിപ്പല്ല! പരിശോധിച്ചപ്പോള്‍ യുവാവിന്റെ മലദ്വാരത്തില്‍ 45 ലക്ഷത്തിന്റെ സ്വര്‍ണം

    മംഗളൂരു: മലദ്വാരത്തില്‍ ലക്ഷങ്ങളുടെ സ്വര്‍ണം ഒളിപ്പിച്ച് കടത്തിയ യുവാവിനെ കസ്റ്റംസ് പിടികൂടി. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 45.7 ലക്ഷം രൂപയുടെ സ്വര്‍ണം കഴിഞ്ഞദിവസം പിടികൂടിയത്. എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എത്തിയ ദക്ഷിണ കന്നഡ സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇയാളുടെ പേരുവിവരങ്ങള്‍ വ്യക്തമല്ല. വിമാനത്താവളത്തില്‍നിന്ന് ഇറങ്ങിയ ശേഷമുള്ള ഇയാളുടെ നടത്തവും സംശയാസ്പദമായ പെരുമാറ്റവും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്. തുടര്‍ന്നാണ് മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു. കഴിഞ്ഞദിവസം തിരുവനന്തപുരം, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലും സ്വര്‍ണവേട്ട നടന്നിരുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു കോടിയോളം വില വരുന്ന സ്വര്‍ണമാണ് പിടികൂടിയതെന്ന് കസ്റ്റംസ് പറഞ്ഞു. സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയെയാണ് പിടികൂടിയത്. ഇയാള്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ നടന്ന പരിശോധനയില്‍ 70 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ദുബായിയില്‍ നിന്ന് എത്തിയ യാത്രക്കാരനില്‍ നടത്തിയ പരിശോധനയില്‍ 977…

    Read More »
Back to top button
error: