കേരളം നടുങ്ങുന്നു, മയക്കുമരുന്ന് നൽകി സഹപാഠിയായ പെൺകുട്ടിയെ ഒമ്പതാംക്ലാസുകാരൻ പീഡിപ്പിച്ചു, പതിനൊന്നോളം പെണ്‍കുട്ടികളും ഇരകൾ

കണ്ണൂരിൽ  ലഹരി സംഘത്തിന്‍റെ വലയിൽപെട്ട സഹപാഠി തന്നെ ലഹരി നൽകി പീഡിപ്പിച്ചെന്ന് കുട്ടിയുടെ വെളിപ്പെടുത്തൽ. ഡിപ്രഷൻ മാറാൻ നല്ലതെന്ന് വിശ്വസിപ്പിച്ചാണ് തനിക്ക് സഹപാഠി ലഹരിമരുന്ന് നൽകിയതെന്നും പത്തിലധികം പെൺകുട്ടികൾ ഇത്തരത്തിൽ ചൂഷണത്തിന് വിധേയരായിട്ടുണ്ടെന്നും  ഒമ്പതാം ക്ലാസുകാരി വെളിപ്പെടുത്തി. പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ സഹപാഠിയായ പതിനാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്ത് ജുവനൈൽ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. നിരവധി കുട്ടികൾ ഇത്തരത്തിൽ കെണിയിലായിട്ടുണ്ടെന്ന് ഒമ്പതാംക്ലാസുകാരി വെളിപ്പെടുത്തി.

ലഹരി വിമുക്തി കേന്ദ്രത്തിലെത്തിച്ച ശേഷം നടത്തിയ കൗൺസലിങ്ങിലാണ് ലൈംഗിക പീഡനം അടക്കമുള്ള കാര്യങ്ങൾ കുട്ടി വെളിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഒന്‍പതാംക്ലാസുകാരന്‍ സഹപാഠികളായ പെണ്‍കുട്ടികളെ മയക്കുമരുന്ന് ഉപയോഗത്തിന് പ്രേരിപ്പിച്ചത്. പെണ്‍കുട്ടികളുമായി ആദ്യം സൗഹൃദം സ്ഥാപിച്ച ശേഷം പിന്നീട് പ്രണയമാണെന്ന് പറഞ്ഞ് അടുക്കും. തുടര്‍ന്നാണ് മയക്കുമരുന്ന് ഇപയോഗത്തിന് പ്രേരിപ്പിക്കുന്നത്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനാവുമെന്ന് പറഞ്ഞാണ് പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കുക. ആദ്യം സൗജന്യമായി നല്‍കുന്ന മയക്കുമരുന്നിന് പെണ്‍കുട്ടികള്‍ ലഹരിക്കടിമകളാകുന്നതോടെ പണം ആവശ്യപ്പെടും.

സംഘത്തിൽ ക്യാരിയർമാരായും സ്കൂൾ വിദ്യാർത്ഥികളെ തന്നെയാണ് ഉപയോ​ഗിക്കുക. തന്നെപ്പോലെ കെണിയിൽ പെട്ടുപോയ പെൺകുട്ടികളെ തനിക്കറിയാമെന്നും അവരിൽ പലരും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഒമ്പതാംക്ലാസുകാരി വെളിപ്പെടുത്തുന്നു  താൻ പുറത്താണ് പഠിച്ചതെന്നും അവിടെ റാ​ഗിങ്ങിന് ഇരയായതിന്റെ ഡിപ്രഷൻ ഉണ്ടായിരുന്നെന്നും പെൺകുട്ടി പറയുന്നു. ഈ ഡിപ്രഷൻ മാറ്റാൻ വേണ്ടിയാണെന്ന് പറഞ്ഞ് സഹപാഠി നിർബന്ധിച്ച് കഞ്ചാവ് തന്നിട്ടുണ്ടെന്നും അതിന് ശേഷമാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നും പെൺകുട്ടി വെളിപ്പെടുത്തി.

ഉപ്പയില്ലാത്ത സമയത്ത് വന്ന് കഞ്ചാവ് ഉപയോ​ഗിക്കാൻ പ്രേരിപ്പിച്ചു. എം.ഡി.എം.എ പോലുള്ള ലഹരി വസ്തുക്കൾ ചേച്ചിമാർക്കുൾപ്പെടെ കൊടുക്കുന്നുണ്ട്. എന്നിട്ട് പലപ്പോഴും ഇവരുടെ കൂടെയാണ് അവൻ രാത്രി കഴിയാറ്. പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ച് ബ്ലാക്ക് മെയിൽ ചെയ്യാനായി ഉപയോ​ഗിക്കുന്നുണ്ട്. സഹപാഠിക്ക് ഒപ്പം മകൾ കഞ്ചാവ് ഉപയോ​ഗിക്കുന്ന വിഡിയോ ഒരാൾ ഫോണിൽ അയച്ച് തന്നപ്പോഴാണ് പൊലീസിൽ പരാതി നൽകിയതെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. തുടർന്ന് കൗൺസിലിങ്ങിലൂടെയാണ് പെൺകുട്ടി പീഡന വിവരം പുറത്തുപറയുന്നത്.

കണ്ണൂർ സിറ്റിയിലെ ഏറ്റവും വലിയ ഡീലർമാരിൽ ഒരാളാണ് ഈ കൗമാരക്കാരൻ. വളരെ ക്രൂരമായാണ് ഇയാൾ മകളെ പീഡിപ്പിച്ചത്. സ്കൂൾ വിദ്യാർത്ഥികളെ ക്യാരിയറാക്കി മാറ്റുന്ന പ്രവണത വർധിക്കുകയാണെന്നും വിദ്യാർത്ഥികൾ ജാ​ഗ്രത പുലർത്തണമെന്നും കണ്ണൂർ എസിപി ടി.കെ രത്നകുമാർ പറഞ്ഞു.

പ്രണയം നടിച്ച് താനുമായി അടുത്ത സഹപാഠി തന്നെ പലയിടങ്ങളിലും കൊണ്ടു പോയി പീഡിപ്പിച്ചുവെന്നും ലഹരി മരുന്ന് നൽകി നഗ്നവീഡിയോ പകർത്തിയെന്നും പെൺകുട്ടി വെളിപ്പെടുത്തി. സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ടാണ് വിദ്യാ‍ത്ഥികൾക്കിടയിൽ മയക്കു മരുന്ന് കൈമാറുന്നതെന്നും  സംഭവത്തിന് പിന്നിൽ മുതിർന്ന ആൺകുട്ടികൾ ഉണ്ടെന്നുമാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.  കേസിൽ അന്വേഷണവുമായി പൊലീസ് മുന്നോട്ട് പോകുകയാണ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version