NEWS

സ്വർണ്ണം വാങ്ങുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം? 

BIS ഹോൾമാർക്ക്: അഞ്ച് സീലുകൾ ചേർന്നതാണ് BIS ഹോൾമാർക്ക് അടയാളം. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെ ചുരുക്കെഴുത്തായ BIS എന്ന ലോഗോ ആണ് ആദ്യത്തേത്. സ്വർണ്ണത്തിന്റെ പരിശുദ്ധി കാണിക്കുന്ന അടയാളം രണ്ടാമതായി കാണാം. അതായത് 22 കാരറ്റ് സ്വർണമാണെങ്കിൽ 916 എന്നും നവരത്ന ആഭരണങ്ങൾ സെറ്റു ചെയ്യുന്ന 21 കാരറ്റ് സ്വർണമാണെങ്കിൽ‌ 875 എന്നും 18 കാരറ്റ് ആണെങ്കിൽ 750 എന്നുമാകും ഉണ്ടാകുക. മൂന്നാമതായി ഗവൺമെന്റ് അംഗീകരിച്ച അതതു ജില്ലയിലെ ഹോൾമാർക്കിങ് സെന്ററിന്റെ ഹോൾമാർക്കിങ് സെന്റിന്റെ ചിഹ്നമുണ്ടാകും. നാലാമതായി ആഭരണമെടുത്ത ജ്വല്ലറിയുടെ ലോഗോ അല്ലെങ്കിൽ ചുരുക്കെഴുത്ത് കാണാം. ഹോൾമാർക്ക് ചെയ്ത വർഷത്തെ കാണിക്കുന്ന ഇംഗ്ലീഷ് ആൽഫബെറ്റ് അഞ്ചാമതു വരും.(രണ്ടായിരത്തിലാണ് ഹോൾമാർക്കിങ് ചെയ്തു തുടങ്ങിയത്. 2000ത്തിനെ A എന്ന ലെറ്റർ കൊണ്ടാണ് പ്രതിനിധീകരിക്കുന്നത്.2001 ന് B, 2002 ന് C, അങ്ങനെ തുടരും)
അഡ്വാന്‍സ് സ്കീമുകൾ: കൂടുതൽ സ്വർണം വാങ്ങേണ്ടി വരുമ്പോൾ അഡ്വാൻസ് സ്കീമുകൾ വഴി വാങ്ങാം. സ്വർണത്തിന് വില കുറയുമ്പോഴോ ഓഫ് സീസണിലോ സ്കീമുകളിൽ ചേർന്നാൽ വില കൂടിയാലും കുറഞ്ഞ വിലയ്ക്ക് സ്വർണം വാങ്ങാം.
സ്വർണം ആഭരണമാക്കി മാറ്റുമ്പോൾ സ്വർണപ്പണിക്കാർക്കുളള കൂലിയും കട്ടിങ്–പോളിഷിങ് തൊഴിലാളികൾക്കുളള വേതനവും മറ്റു ചെലവുകളുമടങ്ങുന്നതാണ് പണിക്കൂലി എന്ന പേരിൽ ഈടാക്കുന്നത്.5 മുതൽ 10 ശതമാനം(പഴയ സ്വർണ്ണം/പുതിയ സ്വർണ്ണം) വരെയാണ് സാധാരണ പണിക്കൂലി.ഇതിൽ കൂടുതൽ ആണെങ്കിൽ ചോദ്യം ചെയ്യാം.

Back to top button
error: