NEWS

കൊട്ടാരക്കര സ്വദേശിയായ യുവാവിനെ കോട്ടയത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം : യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.പാമ്ബാടി പൊന്തന്‍ പുഴ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കൊട്ടാരക്കര തൃക്കണ്ണമംഗലം ആന്‍ജോ വില്ലയില്‍ ബിജോയ്‌ (37)ആണ് മരിച്ചത്.
ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. രാത്രിയില്‍ ഭാര്യയുമായി ഫോണില്‍ സംസാരിക്കുകയും അതേതുടര്‍ന്ന് വഴക്കുണ്ടാവുകയും ചെയ്തതായി ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു.
കോട്ടയം കളത്തിപ്പടിക്ക് സമീപം പൊന്‍പള്ളി പള്ളിയില്‍ വിവാഹ ചടങ്ങില്‍ പാചകത്തിന് എത്തിയതായിരുന്നു.സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തു. മൃതദേഹം കോട്ടയം ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

Back to top button
error: