
ഭോപ്പാൽ: മധ്യപ്രദേശ് പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ (MPPSC) പ്രിലിമിനറി പരീക്ഷയില്‍ കശ്മീരിനെക്കുറിച്ച് ചോദിച്ച ചോദ്യം വിവാദമാകുന്നു.
ഇന്ത്യ പാക്കിസ്ഥാന് കശ്മീര്‍ വിട്ട് നല്‍കണോ? എന്നതായിരുന്നു ചോദ്യം. സംഭവം വിവാദമായതോടെ ചോദ്യപേപ്പര്‍ തയ്യാറാക്കിയ രണ്ട് ഉദ്യോഗസ്ഥരെ കമ്മീഷന് (PSC) പുറത്താക്കിയിട്ടുണ്ട്.ജൂണ്‍ 19-ാം തീയതിയാണ് എംപിപിഎസ്സി പ്രിലിമിനറി പരീക്ഷ നടന്നത്.
ചോദ്യം ഇങ്ങനെയായിരുന്നു, ‘കശ്മീര്‍ പാക്കിസ്ഥാന് വിട്ട് നല്കാന് ഇന്ത്യ തീരുമാനിക്കുമോ? വാദം 1: തീര്‍ച്ചയായും, ഈ തീരുമാനം കൊണ്ട് ഇന്ത്യയ്ക്ക് വലിയൊരു തുക ലാഭിക്കാനാകും. വാദം 2: ഇല്ല, സമാനമായ രീതിയിലുള്ള ആവശ്യങ്ങള്‍ ഭാവിയില്‍ ഉയരാന്‍ സാധ്യതയുണ്ട്. ഈ ചോദ്യത്തിന് 4 ഓപ്ഷനുകളായിരുന്നു ഉത്തരമായി നല്‍കിയിരുന്നത്. A) വാദം 1 ശക്തമാണ് B) വാദം 2 ശക്തമാണ് C) വാദം 1 ഉം 2 ഉം ശക്തമാണ് D) രണ്ട് വാദങ്ങളും ശക്തമല്ല.
ചോദ്യം വിവാദമായതോടെ വിഷയത്തെ തള്ളി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര രംഗത്തു വന്നു.ചോദ്യം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ട് പേരാണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയത്.ഇവരെ പുറത്താക്കിയതായും മന്ത്രി വ്യക്തമാക്കി.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Related Articles
-
നാരായണിയുടെ നല്ല നടപ്പ് തുടങ്ങിയിട്ട് അരനൂറ്റാണ്ട് -
അതും കൈവിട്ടു പോയി;ബീജമോ അണ്ഡമോ ബീജസങ്കലനമോ ഇല്ലാതെ കൃത്രിമ ഭ്രൂണം നിര്‍മിച്ച് ഗവേഷകർ -
ഇന്ത്യയിലെ ഏറ്റവും അപകടം പിടിച്ച ബസ് യാത്ര -
മികച്ച ചികിത്സ നല്കിയാലും ചിലപ്പോള്‍ രോഗിയെ രക്ഷിക്കാന്‍ കഴിയാതെ വരും; ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും നേരെയുള്ള അതിക്രമങ്ങൾ ക്രിമിനൽ കുറ്റമാണ് -
ദുബായിലെ ഹൈന്ദവ ക്ഷേത്രം ഒക്ടോബര്‍ നാലിന് തുറക്കും -
താലിബാന്റെ അടുത്ത ‘ഉന്നതൻമാരും’ കൊല്ലപ്പെട്ടു -
സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെ കരിപ്പൂരിൽ എയർപോർട്ട് ജീവനക്കാരൻ പിടിയിൽ -
ചൈനീസ് സ്മാര്‍ട് ഫോണുകള്‍ ഇന്‍ഡ്യയില്‍ നിരോധിക്കുന്നുവെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് -
കൂട്ടിയിടിച്ച കാറിൽ നിന്നും കണ്ടെത്തിയത് 90 കുപ്പി വിദേശമദ്യം -
റോഡരികില്‍ സ്ഥാപിച്ചിരുന്ന സൈന്‍ ബോര്‍ഡ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം -
ഡി ജെ ഗാനത്തോടൊപ്പം ദേശീയപതാക വീശി നൃത്തം ചെയ്ത് ബിജെപി അധ്യക്ഷൻ -
അവധി ദിവസങ്ങളിലും പോസ്റ്റ് ഓഫീസുകൾ തുറന്നു പ്രവർത്തിക്കും -
ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം -
പ്രധാനമന്ത്രിക്ക് പുതിയ ആഡംബരി വസതി ഒരുങ്ങുന്നു, ചെലവ് 467 കോടി -
ഓണത്തിന് ഇനി ഒരുമാസം;ട്രെയിനുകളിലെങ്ങും ടിക്കറ്റ് കിട്ടാനില്ല