പാലാ ജനറല്‍ ആശുപത്രിക്ക് കെ.എം. മാണിയുടെ പേര് നല്‍കും

തിരുവനന്തപുരം: പാലാ ജനറല്‍ ആശുപത്രിക്ക് മുന്‍ മന്ത്രി കെ.എം.മാണിയുടെ പേര് നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. പാലാ നിയോജകമണ്ഡലം രൂപീകൃതമായ 1964 മുതല്‍ 2019-ല്‍ മരിക്കുന്നത് വരെ 13 വരെ പാലാ മണ്ഡലത്തിലെ എംഎല്‍എ ആയിരുന്നു കെഎം മാണി.

നേരത്തെ പാലാ ബൈപാസ് റോഡിനും കെ.എം.മാണിയുടെ പേര് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാരാണ് ബൈപാസിന് മാണിയുടെ പേര് നല്‍കിയത്. ബൈപാസ് റോഡ് മാണിയുടെ സ്വപ്ന പദ്ധതിയായിരുന്നു.

പാലാ പുലിയന്നൂര്‍ ജംഗ്ഷന്‍ മുതല്‍ കിഴതടിയൂര്‍ ജംഗ്ഷന്‍ വരെയുള്ള പാലാ ബൈപ്പാസാണ് കെ.എം മാണി ബൈപ്പാസ് റോഡ് എന്ന് നാമകരണം ചെയ്തത്. കെ.എം. മാണിയുടെ പാലായിലെ വീടിന് മുന്നിലൂടെ കടന്നു പോകുന്ന ബൈപാസിന് വേണ്ടി അദ്ദേഹം സ്വന്തം വസ്തു സൗജന്യമായി വിട്ടു നല്‍കിയിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version