നാഷണൽ ഹെറാൾഡ് കേസ് : കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഇന്ന് രാജ്യവ്യാപകമായി രാജ്ഭവനുകളിലേക്ക് പ്രതിഷേധ മാർച്ചും ധർണയും

നാഷണൽ ഹെറാൾഡ് കേസിൽ ബിജെപിയുടെ പകപോക്കൽ രാഷ്ട്രീയത്തിനെതിരേ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഇന്ന് രാജ്യവ്യാപകമായി രാജ്ഭവനുകളിലേക്ക് പ്രതിഷേധ സമരവും ധർണയും സംഘടിപ്പിക്കും.

ഇന്നു രാവിലെ 11ന് തിരുവനന്തപുരത്ത് രാജ്ഭവനു മുന്നിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ചും ധർണയും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്വീനർ എംഎം ഹസൻ തുടങ്ങിയവർ നേതൃത്വം നൽകും

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version