പി.എഫ്. അക്കൗണ്ടില്‍ അഞ്ച് ലക്ഷം ഉണ്ടങ്കില്‍ 40,000 രൂപ പലിശ; പണം അക്കൗണ്ടിലെത്തും

ന്യൂഡല്‍ഹി: ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയുമായി കേന്ദ്രം. അക്കൗണ്ടില്‍ അഞ്ച് ലക്ഷം രൂപയുള്ള പി.എഫ്. ഉടമകള്‍ക്ക് ഏകദേശം 40,000 രൂപ പലിശയായി കൈമാറുമെന്നാണ് വിവരം. ഇപിഎഫ്ഒ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും, റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ മാസം ജൂണ്‍ 30-നകം പലിശ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.

രാജ്യത്തെ 6 കോടിയിലധികം ആളുകള്‍ക്കാണ് ഇതുകൊണ്ടുള്ള പ്രയോജനം ലഭിക്കുക. കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം അനുസരിച്ച് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 8.1% ആണ് ഇ.പ.എഫ്. പലിശനിരക്ക്. ഇത് കഴിഞ്ഞ 40 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. പ്രൊവിഡന്റ് ഫണ്ട് എന്ന ഈ സമ്പാദ്യം സര്‍ക്കാര്‍ പ്രൈവറ്റ് ജീവനക്കാരെ സംബന്ധിച്ചിടത്തോളം വലിയ ഒരു മുതല്‍ക്കൂട്ടാണ്. ജോലിയില്‍ നിന്നും വിരമിക്കുന്ന സമയത്ത് ഒരു നല്ല തുക ജീവനക്കാര്‍ക്ക് ഈ നിക്ഷേപത്തിലൂടെ ലഭിക്കുന്നു.

പലിശ എത്തിയോ എന്ന് എങ്ങിനെ അറിയാം?

വീട്ടിലിരുന്ന് നിങ്ങളുടെ മൊബൈലിലൂടെ PF അക്കൗണ്ടില്‍ എത്ര രൂപയുണ്ട് എന്നറിയാന്‍ സാധിക്കും. നിങ്ങള്‍ EPFO-യില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് 7738299899 എന്ന നമ്പറിലേക്ക് EPFO ??UAN LAN അയയ്ക്കണം. LAN എന്നത് നിങ്ങളുടെ ഭാഷയെ സൂചിപ്പിക്കുന്നു. നിങ്ങള്‍ക്ക് ഇംഗ്ലീഷില്‍ വിവരങ്ങള്‍ വേണമെങ്കില്‍, നിങ്ങള്‍ LAN എന്നതിന് പകരം ENG എന്ന് എഴുതണം. ഇങ്ങനെ ഹിന്ദിക്ക് HIN എന്നും തമിഴില്‍ TAM എന്നും എഴുതുന്നു. ഹിന്ദിയില്‍ വിവരങ്ങള്‍ ലഭിക്കാന്‍, നിങ്ങള്‍ EPFOHO UAN HIN എന്ന് എഴുതി സന്ദേശം അയയ്ക്കണം. നിങ്ങളുടെ പക്കല്‍ SMS ആയി മറുപടി എത്തും. UMANG ആപ്പ് വഴിയും PF അക്കൗണ്ടില്‍ പണം എത്രയുണ്ട് എന്നറിയാം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version