NEWS

ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം

രോ മഴക്കാലവും സഞ്ചാരികളുടെ മനസ്സിലേക്ക് കൊണ്ടുവരുന്ന ചില കാഴ്ചകളുണ്ട്.ആര്‍ത്തലച്ചു പെയ്യുന്ന മഴയോട് ചേര്‍ത്തു നിര്‍ത്തുവാന്‍ പറ്റിയ വെള്ളച്ചാട്ടങ്ങളുടെ കാഴ്ചകള്‍.ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ കർണാടകയിലെ ജോഗ് വെള്ളച്ചാട്ടത്തിന്റെ വിശേഷങ്ങളിലേക്ക്.
എത്ര തവണ കണ്ടാലും ഓരോ നോക്കിലും പുത്തന്‍ ഭാവങ്ങളും കാഴ്ചകളും പകരുന്ന ജോഗ് വെള്ളച്ചാട്ടം ഒരിക്കല്‍ മനസ്സില്‍ കയറിയാല്‍ പിന്നീടൊരിക്കലും ഇറങ്ങിപ്പോകില്ല.
കോടമഞ്ഞിലലിഞ്ഞു നില്‍ക്കുന്ന സഹ്യനില്‍ നിന്നും ഒഴുകിയിറങ്ങുന്ന കാഴ്ച മാത്രം മതി ജോഗ് എന്താണെന്ന് മനസ്സിലാക്കുവാന്‍.കാട്ടുപാതകള്‍ താണ്ടിയെത്തിച്ചേരുന്ന വ്യൂ പോയിന്‍റും സാഹിസിക സഞ്ചാരികളെ പോലും അതിശയിപ്പിക്കും.
രാജ, റാണി, റോക്കറ്റ്, റോറര്‍ എന്നീ നാലു ജലപാതങ്ങള്‍ ചേര്‍ന്നാണ് ജോഗ് വെള്ളച്ചാട്ടം ഉണ്ടായിരിക്കുന്നത്.
രാജയാണ് ഏറ്റവും ഉയരത്തില്‍ നിന്നും വരുന്നത്. താഴേക്ക് പതിക്കുന്നതിനിടില്‍ റോററുമായി ഇത് കൂടിച്ചേരും. അലറിവിളിച്ച് താഴേക്ക് പതിക്കുന്നതിനാലാണ് ഇതിന് റോറര്‍ എന്ന പേരു വന്നതെന്നാണ് പറയുന്നത്. റാണി വളരെ ശാന്തമായാണ് താഴേക്ക് പതിക്കുന്നത്. റോക്കറ്റാവട്ടെ, ,ഒരു ജെറ്റ് പോലെ താഴേക്ക് പതിക്കുന്നു.
ശതാവരി നദിയില്‍ നിന്നാണ് ഈ വെള്ളച്ചാട്ടം ഉത്ഭവിക്കുന്നത്.നാല് എണ്ണവും നാല് ഭാഗത്തായതിനാല്‍ കാണുവാന്‍ ചുറ്റിയുള്ള ഒരു യാത്ര തന്നെ വേണ്ടി വരും.
ജോഗ് വെള്ളച്ചാട്ടത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത ഒരിടത്തും തട്ടാതെയാണ് ഇത് താഴേക്ക് പതിക്കുന്നത് എന്നാണ്.മുകളില്‍ നിന്നും താഴേക്ക് 830 അടി ദൂരത്തിലാണ് ജലപാതം.മഴ ശക്തിപ്രാപിക്കുന്ന സമയത്ത് ഒരു സെക്കന്‍ഡില്‍ 3.4 മില്യണ്‍ ടണ്‍ വെള്ളമാണ് താഴേക്ക് പതിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ്‌ ജോഗ് വെള്ളച്ചാട്ടം.ലോക റാങ്കിങ്ങില്‍ പതിമൂന്നാം സ്ഥാനത്താണ് ജോഗ് വെളളച്ചാട്ടമുള്ളത്.ഷിമോഗ ജില്ലയിലുള്ള സാഗരയാണ് ജോഗ് ഫാള്‍സിന് സമീപത്തുള്ള ടൗണ്‍. സാഗരയില്‍നിന്നും ജോഗ് ഫാള്‍സിലേക്ക് നിരവധി ബസ്സുകള്‍ ലഭ്യമാണ്.ജോഗ് ഫാള്‍സിലേക്ക് കാര്‍വ്വാര്‍ നിന്നും ഹൊന്നേവാര്‍ നിന്നും ബസ്സും ടാക്‌സിയുമടക്കമുള്ള വാഹനങ്ങള്‍ ലഭിക്കും.

Back to top button
error: