പശുവിന് ബേബി ഷവര്‍ ഒരുക്കി ഉടമ

അമരാവതി : പശുവിന് ബേബി ഷവര്‍ ഒരുക്കി ഉടമ.ആന്ധ്രാപ്രദേശിലെ ബാപട്‌ല ജില്ലയിലെ അദ്ദങ്കി പട്ടണത്തിലാണ് സംഭവം. ഗോനുഗുണ്ട സുബ്ബറാവുവിന്‍റേതാണ് പശു. ഇദ്ദേഹം 13 വര്‍ഷമായി പശുപരിപാലനം നടത്തിവരുന്നുണ്ട്. 32 പശുക്കളാണ് സുബ്ബറാവുവിന്‍റെ ഗോശാലയിലുള്ളത്.

ഗര്‍ഭിണിയായ പശുവിന് ബേബി ഷവര്‍(സീമന്തം) ഒരുക്കിയ ചടങ്ങില്‍ മേഖലയിലെ നിരവധി പേരാണ് പങ്കെടുത്തത്. മഞ്ഞള്‍പ്പൊടിയും കുങ്കുമവും ചാലിച്ച്‌ പശുവിന്‍റെ ദേഹത്ത് തേച്ചു. ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയവര്‍ അവള്‍ക്ക് പുതുവസ്‌ത്രങ്ങളും നല്‍കി. വിവിധ കളറുകളിലുള്ള പൂക്കള്‍ ചാര്‍ത്തി അവളെ കൂടുതല്‍ സുന്ദരിയാക്കി.

 

 

പുരോഹിതരുടെ സാന്നിധ്യത്തില്‍ അവര്‍ പ്രാര്‍ഥനയോടെ അവളെ പ്രദക്ഷിണം ചെയ്തു. തന്‍റെ സഹോദരിയുടെയോ മകളുടെയോ ബേബി ഷവര്‍ ആഘോഷിക്കുന്നത് പോലെയാണ് ഇത് നടത്തുന്നതെന്ന് സുബ്ബറാവു പറഞ്ഞു. മാത്രമല്ല ചടങ്ങ് നടത്താന്‍ ലഭിക്കുന്ന അവസരം പൂര്‍വ ജന്മ സൗഭാഗ്യമാണെന്നും മേഖലയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ബേബി ഷവര്‍(സീമന്തം) ആഘോഷിക്കുന്നതെന്നും സുബ്ബറാവു പറഞ്ഞു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version