അതിക്രമിച്ചു കയറി; യുക്രെയ്ൻ സേനാ വിമാനം വെടിവച്ചു വീഴ്ത്തി റഷ്യ

മോസ്‌കോ: റഷ്യയിലേക്ക് അതിക്രമിച്ചു കയറിയ യുക്രെയ്‌ന്റെ സൈനിക ഗതാഗത വിമാനം റഷ്യൻ സൈന്യം ഒഡേസാ തുറമുഖത്തിന് സമീപം വെടിവച്ചിട്ടു. വിമാനത്തിൽ സ്‌ഫോടക വസ്തുക്കൾ നിറച്ചിരുന്നതായാണ് റിപ്പോർട്ട്. യുക്രെയ്നിലെ സുമി ഭാഗത്ത് പീരങ്കി പരിശീലന കേന്ദ്രവും റഷ്യ ആക്രമിച്ചു. ഇവിടെ വിദേശ പരിശീലകർ ജോലി ചെയ്‌തിരുന്നതായാണു വിവരം.

വ്യവസായ കേന്ദ്രമായ ലുഹാൻസ്‌ക് പ്രദേശത്തെ വലിയൊരു ഭാഗം തിരിച്ചുപിടിച്ചതായി യുക്രെയ്ൻ അവകാശപ്പെട്ടു. റഷ്യയുമായി സമാധാന ചർച്ച നടത്തും മുൻപ് യുക്രെയ്‌നു സൈനികബലം ഉയർത്താൻ പദ്ധതിയുള്ളതായി റിപ്പോർട്ടുണ്ട്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version