കായംകുളത്തും കൊട്ടാരക്കരയിലും സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; 12 പേർ ആശുപത്രിയിൽ

ആലപ്പുഴ: കായംകുളം ടൗൺ യുപി സ്കൂളിലെ വിദ്യാർഥികൾക്കു ഭക്ഷ്യവിഷബാധ.വെള്ളിയാഴ്ച സ്കൂളിൽനിന്ന് കഴിച്ച ഉച്ചഭക്ഷണത്തിൽനിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം.എട്ടു കുട്ടികളെ കായംകളും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മൂന്നുപേർ ചികിത്സ തേടി മടങ്ങി.മറ്റുള്ളവർ അഡ്മിറ്റാണ്.
അതേസമയം, കൊല്ലം കൊട്ടാരക്കരയിലും സ്കൂളിലെ ഭക്ഷണം കഴിച്ചതിനെ തുടർന്നു കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതിയുണ്ട്.കല്ലുവാതുക്കൽ അങ്കണവാടിയിലെ നാല് കുട്ടികളാണ് ചികിത്സ തേടിയത്.സ്കൂളിൽനിന്ന് ഭക്ഷണം കഴിച്ചതിനെത്തുടർന്നാണ് ഇവർക്ക് അവശത അനുഭവപ്പെട്ടതെന്നു രക്ഷിതാക്കൾ ഉന്നയിച്ചു.ഇന്നലെ വിഴിഞ്ഞത്തും 35 കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version