പുതുച്ചേരിയിൽ സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ച് മലയാളി വിദ്യാർത്ഥിനി മരിച്ചു

പുതുച്ചേരി: പോണ്ടിച്ചേരി സര്‍വകലാശാലയിലെ മലയാളിവിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടർ അപകടത്തില്‍പ്പെട്ട് വിദ്യാര്‍ഥിനി മരിച്ചു.രണ്ട് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
 എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയും കോഴിക്കോട് രാമനാട്ടുകര പുതുപറമ്ബത്ത് എം.കെ. പ്രേമരാജിന്റെയും കെ.പി. ശാലിനിയുടെയും മകളുമായ അരുണിമ പ്രേം (22) ആണ് മരിച്ചത്.സഹപാഠികളായ അഭിരാമിക്കും വിമല്‍ വ്യാസിനുമാണ് പരിക്കേറ്റത്.ഇവർ ചികിത്സയിലാണ്.

ചൊവ്വാഴ്ച രാത്രി വൈകിയാണ് അപകടമുണ്ടായത്.വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഈസ്റ്റ് കോസ്റ്റ് റോഡില്‍ പുതുച്ചേരി-തമിഴ്നാട് അതിര്‍ത്തിയിലുള്ള ബോമ്മയാര്‍പാളയത്തുവെച്ച്‌ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.ഉടന്‍തന്നെ ഇവരെ ജിപ്മര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അരുണിമയെ രക്ഷിക്കാനായില്ല.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version