തിരുവല്ലയിൽ സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു

തിരുവല്ല : കാവുംഭാഗം – ഇടിഞ്ഞില്ലം റോഡിൽ പെരിങ്ങോൾ ജംഗ്ഷന് സമീപം സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപിക മരിച്ചു.സ്ക്കൂട്ടർ യാത്രികയായിരുന്ന ചങ്ങനാശ്ശേരി വാഴപ്പള്ളി മുല്ലശ്ശേരിൽ വീട്ടിൽ ബിജിമോൾ ( 32 ) ആണ് മരിച്ചത്.ബിഷപ്പ് മൂർ ഹയർ സെക്കൻഡറി സ്കൂൾ മാവേലിക്കരയിലെ അധ്യാപികയാണ്.

 

 

ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരുന്ന വഴി പെരിങ്ങോൾ വായനശാലയ്ക്ക് സമീപം ഇന്ന് വൈകിട്ട് നാലു മണിയോടെ ആയിരുന്നു അപകടം.ഇടിഞ്ഞില്ലം ഭാഗത്ത് നിന്നും വന്ന മിനിലോറിയും എതിർ ദിശയിൽ നിന്നും വന്ന സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽ ഗുരുതര പരിക്കേറ്റ ബിജിമോളെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version