വി​ദ്യാ​ർ​ഥി​നി​യെ പൊ​തു​വേ​ദി​യി​ൽ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ൽ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു

 

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ഥി​നി​യെ പൊ​തു​വേ​ദി​യി​ൽ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ൽ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. സ​മ​സ്ത സെ​ക്ര​ട്ട​റി​യോ​ടും പോ​ലീ​സി​നോ​ടും ക​മ്മീ​ഷ​ൻ വി​ശ​ദീ​ക​ര​ണം തേ​ടി.

അ​തേ​സ​മ​യം, സ​മ​സ്ത നേ​താ​വ്സ​മ​സ്ത നേ​താ​വ് പൊ​തു​വേ​ദി​യി​ല്‍ വി​ദ്യാ​ര്‍​ഥി​നി​യെ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ല്‍ രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ രം​ഗ​ത്തെ​ത്തി. കേ​ര​ളം പോ​ലു​ള്ള പ​രി​ഷ്‌​കൃ​ത സ​മൂ​ഹ​ത്തി​ന് ചേ​ര്‍​ന്ന​ത​ല്ല ഈ ​ന​ട​പ​ടി​യെ​ന്നും സം​സ്ഥാ​ന​ത്തെ രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍​ക്ക് മൗ​ന​മാ​ണെ​ന്നും ഗ​വ​ര്‍​ണ​ര്‍ കു​റ്റ​പ്പെ​ടു​ത്തി.

സ​മ​സ്ത​യു​ടേ​ത് പെ​ണ്‍​കു​ട്ടി​ക​ളു​ടെ മ​നോ​വീ​ര്യം ത​ക​ര്‍​ക്കു​ന്ന ന​ട​പ​ടി​യാ​ണ്. ഇ​ത്ത​ര​ക്കാ​രാ​ണ് രാ​ജ്യ​ത്ത് ഇ​സ്‌​ലാ​മോ​ഫോ​ബി​യ പ​ര​ത്തു​ന്ന​ത്. ഉ​ത്ത​ര​വാ​ദി​ക​ള്‍​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നും ഗ​വ​ര്‍​ണ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. സ​ര്‍​ക്കാ​ര്‍ പോ​ലും മൗ​നം പാ​ലി​ച്ച​ത് നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്നും ഗ​വ​ര്‍​ണ​ര്‍ വ്യ​ക്ത​മാ​ക്കി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version