ബാലവേല, നടി മുംതാസിനെതിരെ കേസെടുത്ത് പൊലീസ്

ടി മുംതാസിനെതിരെ ബാലവേല നിയമപ്രകാരം കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കൊണ്ട് തൊഴിലെടുപ്പിച്ചതിനെത്തുടര്‍ന്നാണ് നടിയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. ചെന്നൈയിലെ അണ്ണാ നഗറില്‍ സഹോദരനും കുടുംബത്തിനുമൊപ്പമാണ് മുംതാസ് താമസിക്കുന്നത്.

കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച്‌ സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. മുംതാസും കുടുംബവും തന്നെ ഉപദ്രവിക്കുന്നു എന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്ത് എത്തി. ആറ് വര്‍ഷത്തോളമായി താനും തന്റെ സഹോദരിയും മുംതാസിന്റെ വീട്ടില്‍ ജോലി ചെയ്യുകയാണെന്നും ഉത്തര്‍പ്രദേശ് സ്വദേശികളായ തങ്ങള്‍ക്ക് തിരികെ നാട്ടിലേക്ക് പോകണമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് മുംതാസും കുടുംബവും തങ്ങളെ ഏറെ ഉപദ്രവിച്ചുവെന്നും പെണ്‍കുട്ടി മൊഴി നല്‍കി.

പെണ്‍കുട്ടിയുടെ പരാതിയിന്മേല്‍ മുംതാസിനെതിരെ കേസെടുത്തു.
ഇരു സഹോദരിമാരെയും സര്‍ക്കാര്‍ സ്ഥാപനത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് നിലവില്‍ 19ഉം 17ഉം വയസ്സാണുള്ളത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version