NEWS

കേന്ദ്രം വിളിക്കുന്നു; പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ഡ്രോണ്‍ പൈലറ്റാകാന്‍ അവസരം 

ന്യൂഡൽഹി:  ഇന്ത്യക്ക് ഒരു ലക്ഷം ഡ്രോണ്‍ പൈലറ്റുമാരെ വേണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജോതിരാധിത്യ സിന്ധ്യ.പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ഡ്രോണ്‍ പൈലറ്റാകാന്‍ പറ്റുമെന്നും കോളേജ് ഡിഗ്രി ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

രണ്ടു മൂന്നു മാസത്തെ പരിശീലനം നേടി ഡ്രോണ്‍ പൈലറ്റായി ജോലിക്ക് കയറാമെന്നും പ്രതിമാസം 30,000 രൂപ ശമ്ബളം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. 2030 ഓടെ രാജ്യത്തെ അന്താരാഷ്ട്രാ ഡ്രോണ്‍ ഹബ് ലീഡറാക്കി മാറ്റാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പരിശ്രമിക്കുന്നതെന്നും സിന്ധ്യ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Back to top button
error: