സ്ത്രീധനം ലഭിച്ചില്ല, ബന്ധുക്കളെക്കൊണ്ട് ഭാര്യയെ കൂട്ടബലാത്സം​ഗം ചെയ്യിച്ച് യുവാവ്; ദൃശ്യങ്ങൾ ചിത്രീകരിച്ചു

ജയ്‌‌പുർ:  സ്ത്രീധനത്തുക ലഭിക്കാത്തതിനെ തുടർന്ന് ഭാര്യയെ ബന്ധുക്കളെക്കൊണ്ട് കൂട്ടബലാത്സംഗം ചെയ്യിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ച് ഭർത്താവിന്റെ ക്രൂരത.  രാജസ്ഥാനിലെ ഭരത്‌പുരിലാണ് സംഭവം. സ്ത്രീധന തുകക്ക് പകരം പണം ലഭിക്കാൻ പീഡന ദൃശ്യങ്ങൾ ഇയാൾ യുട്യൂബിൽ അപ്‌ലോഡ് ചെയ്തെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.  1.5 ലക്ഷം രൂപ സ്ത്രീധനം നൽകാത്തതിനെ തുടർന്നാണ് യുവതിയെ കൂട്ടബലാത്സം​ഗം ചെയ്തത്. ഭർത്താവും രണ്ടു ബന്ധുക്കളും ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്. പീഡനദൃശ്യങ്ങൾ യുട്യൂബിൽ അപ്‍ലോഡ് ചെയ്തുവോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ലെന്ന് കമാൻ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ ദൗലത്ത് സാഹു പറഞ്ഞു.

സ്ത്രീധന തുക മുഴുവൻ നൽകാത്തതിനെ തുടർന്ന് ഭർത്താവും ബന്ധുക്കളും അസഭ്യം പറയുന്നതും മർദിക്കുന്നതും പതിവായിരുന്നെന്നും യുവതി പരാതിയിൽ പറയുന്നു. ബലാത്സം​ഗ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത് യൂട്യൂബിൽ അപ്ലോഡ് ചെയ്തെന്ന് യുവതി പറഞ്ഞു. വീട്ടുകാർ പണം തരാത്തതിനാൽ സ്ത്രീധന തുക ഈ പോൺ വിഡിയോയിലൂടെ നേടുമെന്ന് പറഞ്ഞായിരുന്നു പീഡിപ്പിച്ചത്.

സംഭവത്തിനു പിന്നാലെ സ്വന്തം വീട്ടിലേക്ക് ഓടിപ്പോരുകയായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു. 2019 ൽ ആണ് ഇരുവരും വിവാഹിതരായത്. സ്ത്രീധന പ്രശ്നങ്ങളെ തുടർന്ന് സ്വന്തം വീട്ടിലേക്കു മടങ്ങിയ യുവതിയെ ഭർത്താവ് വീണ്ടും അയാളുടെ വീട്ടിലേക്കു കൊണ്ടുപോവുകയായിരുന്നു. ഇതിനുശേഷമാണു രണ്ടു ബന്ധുക്കളെ വിളിച്ചുവരുത്തി യുവതിയെ ബലാത്സംഗം ചെയ്തത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version