കാ​ഷ്മീ​രി​ല്‍ പ്രധാനമന്ത്രിയു​ടെ റാ​ലി ന​ട​ക്കു​ന്ന വേ​ദി​യു​ടെ 12 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ സ്‌​ഫോ​ട​നം

ജ​മ്മു​കാ​ഷ്മീ​രി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ റാ​ലി ന​ട​ക്കു​ന്ന വേ​ദി​യു​ടെ 12 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ സ്‌​ഫോ​ട​നം ന​ട​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. ലാ​ലി​യാ​ന ഗ്രാ​മ​ത്തി​ലാ​ണ് സ്‌​ഫോ​ട​നം ന​ട​ന്ന​ത്.

ദേ​ശീ​യ പ​ഞ്ചാ​യ​ത്തി രാ​ജ് ദി​വ​സ് ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നും വ​ൻ​കി​ട പ​ദ്ധ​തി​ക​ൾ​ക്കു തു​ട​ക്കം​കു​റി​ക്കു​ന്ന​തി​നു​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ന്നു ജ​മ്മു​കാ​ഷ്മീ​രി​ൽ എ​ത്തു​ന്ന​ത്. 20,000 കോ​ടി രൂ​പ​യു​ടെ വി​ക​സ​പ​ദ്ധ​തി​ക​ൾ പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണു സൂ​ച​ന.

ജ​മ്മു​വി​നെ​യും കാ​ഷ്മീ​രി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ബ​നി​ഹാ​ൾ-​കാ​സി​ഗു​ണ്ട് തു​ര​ങ്ക​പാ​ത​യു​ടെ ഉ​ദ്ഘാ​ട​നം പ്ര​ധാ​ന​മ​ന്ത്രി നി​ർ​വ​ഹി​ക്കും. 3,100 കോ​ടി​രൂ​പ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച ഇ​ര​ട്ട തു​ര​ങ്ക​പാ​ത 8.45 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള​താ​ണ്.

പാ​ത പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​ന്ന​തോ​ടെ ബ​നി​ഹാ​ളി​ൽ​നി​ന്നും കാ​സി​ഗു​ണ്ടി​ലേ​ക്കു​ള്ള ദൂ​രം 16 കി​ലോ​മീ​റ്റ​ർ കു​റ​യും. ര​ണ്ട് ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളു​ടെ ശി​ലാ​സ്ഥാ​പ​ന​വും പ്ര​ധാ​ന​മ​ന്ത്രി നി​ർ​വ​ഹി​ക്കും.

300 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു​ള്ള 850 മെ​ഗാ​വാ​ട്ടി​ന്‍റെ റ​ട​ലേ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി കി​ഷ്ത്വാ​ർ ജി​ല്ല​യി​ൽ ചെ​നാ​ബ് ന​ദി​യി​ലാ​ണ്. 540 മെ​ഗാ​വാ​ട്ടി​ന്‍റെ ക്വാ​ർ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യും ചെ​നാ​ബ് ന​ദി​ക്കു കു​റു​കെ​യും നി​ർ​മി​ക്കും. 4,500 കോ​ടി​രൂ​പ​യാ​ണ് പ​ദ്ധ​തി​ച്ച​ല​വ്. സം​സ്ഥാ​ന​ത്തെ ഊ​ർ​ജ പ്ര​തി​സ​ന്ധി​ക്ക് ഈ ​പ​ദ്ധ​തി​ക​ളി​ലൂ​ടെ പ​രി​ഹാ​രം കാ​ണാ​നാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ

സ്ഥ​ല​ത്ത് സു​ര​ക്ഷാ​സേ​ന എ​ത്തി​ച്ചേ​ര്‍​ന്നി​ട്ടു​ണ്ട്. എ​ന്നാ​ല്‍ സ്‌​ഫോ​ട​ന​ത്തി​ന് പി​ന്നി​ല്‍ തീ​വ്ര​വാ​ദ ബ​ന്ധ​മി​ല്ലെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version