NEWS

സിബിഎസ്‌ഇ 10, 12 ക്ലാസ് രണ്ടാം ഘട്ട പരീക്ഷ ഏപ്രില്‍ 26 മുതല്‍ ആരംഭിക്കും

ന്യൂഡൽഹി: സിബിഎസ്‌ഇ (CBSE) 10,12 ക്ലാസുകളിലേക്കുള്ള രണ്ടാം ഘട്ട (second term examination) പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു.ഏപ്രില്‍ 26 മുതലാണ് പരീക്ഷ.രാവിലെ പത്തര മുതല്‍ ഒറ്റ ഷിഫ്റ്റായിട്ടായിരിക്കും പരീക്ഷ നടത്തുക.പരീക്ഷയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ സിബിഎസ്‌ഇ വെബ്‌സൈറ്റില്‍ ലഭ്യമാകും.

 

പത്താം ക്ലാസ് പരീക്ഷ മെയ് 24 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ജൂണ്‍ 15 നും അവസാനിക്കും.വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷക്ക് തയ്യാറെടുക്കാനുള്ള സമയം ലഭിക്കുമെന്ന് സിബിഎസ്‌ഇ ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.ഒറ്റ ഷിഫ്റ്റായിട്ടാണ് പരീക്ഷ നടത്തുന്നതെന്നും അധികൃതര്‍ അറിയിച്ചു.

 

നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടന്ന ഒന്നാം ടേം, 10, 12 പരീക്ഷകളില്‍ 36 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളായ cbse.gov.incbseresults.nic.in എന്നിവയില്‍ പരീക്ഷ ഫലങ്ങള്‍ പരിശോധിക്കാം.കൂടാതെ സിബിഎസ്‌ഇ ടേം 1 ഫലം DigiLocker ആപ്പിലും digilocker.gov.in-ലും ലഭ്യമാകും.

 

 

അതേസമയം അടുത്ത വര്‍ഷം മുതൽ ഒറ്റ പരീക്ഷ മതിയെന്നാണ് സിബിഎസ്‌ഇ ബോർഡ് തീരുമാനം.സ്കൂളുകളില്‍ ഓഫ് ലൈന്‍ ക്ലാസ് തുടങ്ങിയ സാഹചര്യത്തിലാണിത്.

Back to top button
error: