ആം ആദ്മി പാര്‍ട്ടിക്ക് ‘ഒരവസരം തരൂ’; ഗുജറാത്തില്‍ കേജരിവാളിന്റെ റോഡ് ഷോ

അഹമ്മദാബാദ്: ആം ആദ്മി പാര്‍ട്ടിക്ക് ‘ഒരവസരം തരൂ’ എന്ന അഭ്യര്‍ഥനയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഗുജറാത്തില്‍ തിരഞ്ഞെടുപ്പു പ്രചാരണ റോഡ് ഷോയ്ക്ക് തുടക്കമിട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്തില്‍ നടക്കുന്ന അഴിമതിക്കെല്ലാം ആം ആദ്മി പാര്‍ട്ടി (ആപ്) അറുതി വരുത്തുമെന്നു കേജ്രിവാള്‍ വാഗ്ദാനം ചെയ്തു. ഈ വര്‍ഷാവസാനമാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്.

‘തിരംഗ് ഗൗരവ് യാത്ര’ എന്ന 2 കിലോമീറ്റര്‍ റോഡ് ഷോയ്ക്ക് രഥമാണ് ഉപയോഗിച്ചത്. ഷോ തുടങ്ങും മുന്‍പ് മാനും കേജ്‌രിവാളും സബര്‍മതി ആശ്രമം സന്ദര്‍ശിച്ച് മഹാത്മാ ഗാന്ധിക്ക് ആദരം അര്‍പ്പിച്ചു. ത്രിവര്‍ണ പതാകയേന്തിയ വന്‍ ജനക്കൂട്ടം റോഡ് ഷോയ്ക്ക് എത്തിയിരുന്നു.

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version