NEWS

വാട്സ്ആപ്പ് ഗ്രൂപ്പിലെ തർക്കം; മനോരമ ഏജൻസിക്കാരൻ കൊല്ലപ്പെട്ടു

ടൂര്‍: വാട്‌സ്‌ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ചയെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മനോരമ ഏജന്റ് മരിച്ചു. മാരൂര്‍ കൊടിയില്‍ രണജിത്ത് ആണ് മരിച്ചത്.മലയാള മനോരമ പുതുവല്‍ ഏജന്റായിരുന്നു രണജിത്ത്.
മാര്‍ച്ച്‌ 27 രാത്രിയാണ് സംഭവം നടന്നത്. ചങ്ങാതിക്കൂട്ടം എന്ന വാട്‌സ്‌ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ചയ്ക്കിടയില്‍ വ്യക്തിപരമായ പരാമര്‍ശത്തെച്ചൊല്ലി രണജിത്തും അയല്‍വാസികളായ അനീഷ് ഉൾപ്പടെയുള്ള യുവാക്കളും തമ്മില്‍ തര്‍ക്കമുണ്ടായിയിരുന്നു.

തുടർന്ന് ഫോണില്‍ വിളിച്ച്‌ യുവാക്കള്‍ രണജിത്തിനെ വെല്ലുവിളിച്ചു.പിന്നാലെ രണജിത്ത് അനിലിന്റെ വീട്ടിലെത്തി. ഇവിടെ വെച്ചുള്ള സംഘര്‍ഷത്തില്‍ അനീഷ് രണജിത്തിനെ പിടിച്ചു തള്ളിയപ്പോള്‍ വീണ് കല്ലില്‍ തലയടിച്ചതാണ് മരണകാരണം.ഇയാളെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കഴിഞ്ഞദിവസം മരിക്കുകയായിരുന്നു.

 

സംഭവവുമായി ബന്ധപ്പെട്ട് മാരൂര്‍ അനീഷ് ഭവനില്‍ അനിലിനെതിരെ കേസെടുത്തെങ്കിലും ഇയാൾ ഒളിവിലാണ്.

Back to top button
error: