NEWS

പ്രതിപക്ഷ നേതാവിനെതിരെ ഐഎൻടിയുസി പ്രതിഷേധം

ചങ്ങനാശേരി: കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല ഐഎന്‍ടിയുസി എന്ന സതീശന്റെ പരാമര്‍ശത്തിനെതിരെ ചങ്ങനാശേരിയിൽ ഐഎൻടിയുസി പ്രതിഷേധം.സംയുക്ത ട്രേഡ് യൂണിയന്‍ നടത്തിയ ദ്വിദിന ദേശീയ പണിമുടക്കിൽ പങ്കെടുത്ത പശ്ചാത്തലത്തിലായിരുന്നു ഐ എന്‍ ടി യു സിയെ തള്ളിക്കൊണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തു വന്നത്.
 

വി ഡി സതീശന്‍ രാജിവയ്ക്കണമെന്നും ഇവിടെ പ്രതിപക്ഷം വേണ്ടെന്നും പ്രതിഷേധത്തിനിടയിൽ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിനു വേണ്ടി പോസ്റ്റര്‍ ഒട്ടിക്കാനും കൊടിപിടിക്കാനും പോകുന്നത് തങ്ങളാണെന്നും നേതാക്കന്‍മാരൊക്കെ കൊടിവെച്ച്‌ കാറില്‍ ചീറിപാഞ്ഞ് പോകാറെയുള്ളുവെന്നും  പ്രതിഷേധക്കാര്‍ പറഞ്ഞു.

Back to top button
error: