
മീന്‍ തല – 1 കിലോ
(വലിയ മീനിന്റെ തല)
വെളിച്ചെണ്ണ – 5 ടീസ്പൂണ്‍
കടുക് – 1/2 ടീസ്പൂണ്‍
ഉലുവ – 1 ടീസ്പൂൺ
ഇഞ്ചി – ഒരു വലിയ കഷണം
വെളുത്തുള്ളി – 12 അല്ലി
പച്ചമുളക് – 4 എണ്ണം
ചുവന്നുള്ളി – 5 എണ്ണം
മഞ്ഞള്‍പ്പൊടി – 2 നുള്ള്
മുളകുപൊടി – 4 ടീസ്പൂൺ
കറിവേപ്പില – 2 തണ്ട്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം മീന്‍ തല നന്നായി കഴുകി വൃത്തിയാക്കുക. അതിനുശേഷം ചീനച്ചട്ടി(മൺചട്ടി ആണെങ്കിൽ കൂടുതൽ രുചികരമായിരിക്കും) അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക, അതിനു ശേഷം കടുകു പൊട്ടിക്കുക,പിന്നെ ഉലുവ ഇട്ടു മൂപ്പിക്കുക, അതിനു ശേഷം ഇഞ്ചി ,വെളുത്തുള്ളി,പച്ചമുളക് എന്നിവ ഓരോന്നായി ഇട്ടു മൂപ്പിക്കുക.പിന്നെ കറിവേപ്പില മൂപ്പിക്കുക, അതിനു ശേഷം ചുവന്നുള്ളി ഇടുക,ചുവന്നുള്ളി മൂത്തുവരുമ്പോൾ അതിലേയ്ക് മഞ്ഞൾപൊടിയും മുളക് പൊടിയും ചേർക്കാം,ഈ മസാല മൂത്തുവരുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് വെള്ളവും കുടംപുളിയും ചേർക്കാം,ഈ വെള്ളം തിളച്ചു വരുമ്പോൾ അതിലേയ്ക്ക് ഉപ്പ് പാകത്തിന് ചേർക്കുക.അതിനുശേഷം ഇതിലേയ്ക്ക് കഴുകി വൃത്തിയാക്കിയ മീൻതല ചേർക്കാം,എന്നിട്ട് അടച്ചു വെച്ച് വേവിക്കുക, മീൻ തല ഇടയ്ക്ക് മറിച്ചിട്ടു കൊടുക്കണം.മീൻതല നന്നായി വെന്തു കഴിഞ്ഞാൽ തീ അല്പം കുറച്ചു വെച്ച് ചാർ പറ്റിച്ചെടുക്കണം.ചാർ പറ്റിവന്നാൽ കുറച്ചു പച്ചവെളിച്ചെണ്ണ ഒഴിച്ച് വാങ്ങാം,(ഇത് തലേ ദിവസം ഉണ്ടാക്കി വെച്ച് പിറ്റേ ദിവസം എടുത്താൽ കൂടുതൽ രുചികരമായിരിക്കും)
-
ന്യൂസ്ദെൻ 4 ലക്ഷവും കടന്ന് മുന്നോട്ട് -
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏതാണ് ? -
അന്യ രാജ്യങ്ങളിൽ ഇരുന്ന് അബുദാബി ബിഗ് ടിക്കറ്റ് എങ്ങനെ വാങ്ങാം? -
ആഹാരത്തിലെ വിഷാംശം കുറയ്ക്കാൻ ചില പൊടിക്കൈകൾ -
കെട്ടിടങ്ങളുടെ വൈദ്യുതീകരണം നടത്തുമ്പോൾ ഉറപ്പായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
കുട്ടികളുടെ താളത്തിനൊത്ത് തുള്ളരുത്; മാതാപിതാക്കൾ ഇത് വായിക്കാതെ പോകരുത് -
ഇന്ത്യയെ കൂടുതൽ അറിയാം; വിദ്യാർഥികൾക്ക് ഉപകരിക്കും -
തണ്ണിമത്തൻ അഥവാ നാടന്‍ വയാഗ്ര -
പ്രഷർ കുക്കറിൽ ഈ ആഹാരം പാകം ചെയ്യരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
പൊൻകുന്നം വർക്കി: ഒരു നിഷേധിയുടെ വിടവാങ്ങൽ -
ഐഡിബിഐയിൽ 200-ലധികം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു -
ഹിന്ദു മതത്തെപ്പറ്റി അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുമായി യൂട്യൂബര്‍ ഷാസിയ നുസാർ -
വിവാഹമോചിതരായ സ്ത്രീകളെ വിവാഹവാഗ്ദാനം നല്കി കബളിപ്പിച്ച് പണം തട്ടിയ ഇരുപത്തേഴുകാരന് അറസ്റ്റില്‍ -
എന്‍െ്റ മകള്‍ മരിച്ചശേഷമാണോ മുറിവിന്റെ ആഴമളക്കേണ്ടത്”; ഡി.എം.ഒയുടെ പ്രസ്താവനയ്ക്ക് എതിരേ ശ്രീലക്ഷ്മിയുടെ പിതാവ് -
പരിശീലനം പൂര്‍ത്തിയാക്കി; 99 പോലീസ് ഡ്രൈവമാര്‍ ഇനി സേനയുടെ ഭാഗം