ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിനു ശമനമാവുന്നതിന്റെ സൂചന.പത്തു ശതമാനത്തില്‍ താഴെയായിരുന്നു ഇന്നലെ ടിപിആർ(9.26).ഇരുപത്തിനാലു മണിക്കൂറിനിടെ 1,61,386 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.2,81,109 പേര് ഈ സമയത്തിനിടെ രോഗമുക്തി നേടി. നിലവില്‍ രോഗം ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളവര്‍ 16,21,603 ആണ്.
സജീവ കോവിഡ് കേസുകളിൽ 24 മണിക്കൂറിനുള്ളിൽ 1,21,456 കേസുകളുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 9.26 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 14.15 ശതമാനവുമാണ് രേഖപ്പെടുത്തിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.