IndiaNEWS

മഹാരാഷ്ട്രയിലെ നന്ദുര്‍ബാര്‍ സ്‌റ്റേഷനില്‍ ട്രെയിനിന് തീപിടിച്ചു; ആളപായമില്ല

മുംബൈ: മഹാരാഷ്ട്രയിലെ നന്ദുര്‍ബാര്‍ സ്‌റ്റേഷനില്‍ ട്രെയിനിന് തീപിടിച്ചു. ഗാന്ധിധാം-പുരി എക്‌സ്‌പ്രസി (12993) ന്റെ പാന്‍ട്രി കാറിനാണ് തീ പിടിച്ചത്.ആളപായമില്ലെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു.

രാവിലെ പത്തരയോടെയാണ് സംഭവം.മൊത്തം 22 കോച്ചുകളുള്ള ട്രെയിനില്‍ 13മത്തേതായിരുന്നു പാന്‍ട്രി കാര്‍. സംഭവത്തില്‍ വെസ്റ്റേണ്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Back to top button
error: