KeralaNEWS

മംഗളം’ വ്യാജനോ ഒർജിനലോ…?

റിപ്പോര്‍ട്ടര്‍ അല്ല എന്ന് മംഗളം തള്ളിപ്പറഞ്ഞ വ്യക്തി മംഗളത്തിൻ്റെ റിപ്പോര്‍ട്ടര്‍ ആണെന്നും മംഗളം ചാനലില്‍ പ്രോഗ്രാം അവതരിപ്പിക്കുന്ന ആളാണെന്നും മംഗളം ചാനല്‍ സി.ഇ.ഒ, ആർ.അജിത്കുമാര്‍ സ്ഥിരീകരിച്ചു. ഇതോടെ കായ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് മംഗളം

കൊച്ചി: കഴിഞ്ഞ ദിവസം എറണാകുളം എം.ജി റോഡിലെ ഫാഷന്‍ സ്ട്രീറ്റില്‍ മംഗളം റിപ്പോര്‍ട്ടര്‍ എന്ന വ്യാജേന ജെയിംസ് കുട്ടി പി.കെ എന്ന വ്യക്തി കടക്കാരെ തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പിന് കൂട്ട് നില്ക്കാന്‍ ശ്രമിച്ചു എന്ന് വാര്‍ത്ത നല്‍കിയ മംഗളം ദിനപത്രം ഒടുവിൽ പുലിവാല് പിടിച്ചു.

റിപ്പോര്‍ട്ടര്‍ അല്ലെന്ന് മംഗളം ആരോപിച്ച വ്യക്തി മംഗളത്തിൻ്റെ റിപ്പോര്‍ട്ടര്‍ ആണെന്നും മംഗളം ചാനലില്‍ പ്രോഗ്രാം അവതരിപ്പിക്കുന്ന ആളാണെന്നും മംഗളം ചാനല്‍ സി.ഇ.ഒ ആർ. അജിത്കുമാര്‍ സ്ഥിരീകരിച്ചു. ഇതോടെ കായ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് മംഗളം. മംഗളത്തിന്റെ പേരില്‍ പലരും വ്യാജ കാര്‍ഡുമായി തട്ടിപ്പ് നടത്തുന്നുവെന്നും വാര്‍ത്തയില്‍ പത്രം ആരോപിച്ചിട്ടുണ്ട്.

തട്ടിപ്പുകാരാണെന്ന് പത്രം ആരോപിച്ച ആള്‍ മംഗളത്തിൻ്റെ യഥാർത്ഥ റിപ്പോര്‍ട്ടര്‍ ആണെന്നും ഇദ്ദേഹം വര്‍ഷങ്ങളായി മംഗളം ചാനലിന് വേണ്ടി ജോലി ചെയ്യുന്ന ആളാണെന്നും മംഗളം ചാനല്‍ സി ഇ ഒയും കേരള പത്രപ്രവര്‍ത്തക യൂണിയനും സാക്ഷ്യപ്പെടുത്തിയതോടെ വെട്ടിലായിരിക്കയാണ് മംഗളം ഇപ്പോൾ മാനേജ്മെന്റ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker