KeralaNEWS

നിപയുടെ ഉറവിടം റമ്പുട്ടാനല്ല, വവ്വാൽ കടിച്ച അടക്കയാകാം എന്ന് വിദഗ്ധർ

പരിസരത്ത് വവ്വാൽ വ്യാപകമാണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. അതിനാൽ, കൂടുതൽ സാധ്യത വവ്വാൽ കടിച്ച അടക്കയിൽനിന്നാകാം

മാവൂർ: വവ്വാൽ കടിച്ച അടക്കയിൽനിന്നാകാം മുഹമ്മദ് ഹാഷിമിന് നിപ ബാധയുണ്ടായതെന്ന് മെഡിക്കൽ കോളജിലെ സാംക്രമിക രോഗനിയന്ത്രണ സെൽ. കമ്യൂണിറ്റി മെഡിസിൻ അസോസിയേറ്റ് പ്രഫസർമാരായ ഡോ. വി. ബിന്ദു, ഡോ. ബിജു ജോർജ്, അസി. പ്രഫ. ഡോ.ആർ.എസ്. രജസി, ഹെൽത്ത് ഇൻസ്പെക്ടർ ഡോ. സി.എം. അജിത് കുമാർ എന്നിവരടങ്ങിയ സംഘമാണ് മുഹമ്മദ് ഹാഷിമിൻ്റെ വിട്ടിലും പരിസരത്തും നടത്തിയ സന്ദർശനത്തിനുശേഷം ഈ നിഗമനത്തിലെത്തിയത്​.

ഇവരുടെ വീട്ടുപരിസരത്തും പറമ്പിലും നിരവധി കമുകുകളുണ്ട്. ഇവയുടെ ചുവട്ടിൽ നിന്നും വവ്വാൽ കടിച്ച അടക്കകൾ കണ്ടെത്തി. ഹാഷിമും പിതാവുമാണ് അടക്കകൾ പെറുക്കാറുള്ളതെന്ന് ബോദ്ധ്യമായി.
പരിസരത്ത് വവ്വാൽ വ്യാപകമാണെന്ന് ആരോഗ്യവകുപ്പിൻ്റെയും മൃഗസംരക്ഷണ വകുപ്പി​ൻ്റെയും പരിശോധനയിൽ കണ്ടെത്തിയിരുന്നു. അതിനാൽ, കൂടുതൽ സാധ്യത വവ്വാൽ കടിച്ച അടക്കയിൽനിന്നാകാം® എന്നാണ് കരുതുന്നതെന്ന് സംഘാംഗങ്ങൾ അറിയിച്ചു.

മാ​വൂ​ർ ചാ​ത്ത​മം​ഗ​ലം പാ​ഴൂ​രി​ൽ 12കാ​രൻ നി​പ ബാധിക്കാനിടയായ സംഭവത്തിൽ ​സാം​ക്ര​മി​ക രോ​ഗ നി​യ​ന്ത്ര​ണസെല്ലും അ​ന്വേ​ഷ​ണം നടത്തുന്നുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker