CrimeNEWS

രണ്ടാനച്ഛനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

കൊല്ലം: രണ്ടാനച്ഛനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ ശക്തികുളങ്ങര പോലീസ് പിടികൂടി. ശക്തികുളങ്ങര മരുത്തടി ഗുരുദേവ് നഗര്‍-32, ആമച്ചിറ വീട്ടില്‍ തന്‍സീര്‍ (21) ആണ് അറസ്റ്റിലായത് . പിണങ്ങിക്കഴിയുന്ന ഭാര്യയെയും മകനെയും കാണാനെത്തിയ മരുത്തടി സ്വദേശിയായ പ്രസാദിനാണ് ചൊവ്വാഴ്ച വൈകീട്ട് വെട്ടേറ്റത്.

മകനെ കാണാന്‍ വീട്ടിലേക്ക് വന്ന പ്രസാദിനെ ഭാര്യയുടെ ആദ്യവിവാഹത്തിലെ മകനായ തന്‍സീര്‍ തടഞ്ഞു. ഇതേത്തുടര്‍ന്ന് വാക്കേറ്റമുണ്ടാകുകയും അടുക്കളയിലിരുന്ന വെട്ടുകത്തിയെടുത്ത് പ്രസാദിന്റെ തലയ്ക്കു വെട്ടുകയുമായിരുന്നു. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവ ശേഷം ശക്തികുളങ്ങര വട്ടക്കായല്‍ പരിസരത്തേക്ക് രക്ഷപ്പെട്ട തന്‍സീറിനെ പോലീസ് സഹസികമായി പിടികൂടുകയായിരുന്നു .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker