KeralaNEWS

കുരുമ്പൻമൂഴിക്കാരുടെ സ്വപ്നം സഫലമാകുന്നു. പുതിയ പാലം വാഗ്ദാനം ചെയ്ത് വീണാ ജോർജ്

മൂന്നുവശം വനത്താലും ഒരുവശം പമ്പാനദിയാലും ചുറ്റപ്പെട്ട അരയാഞ്ഞിലിമൺ, കുരുമ്പൻമൂഴി പ്രദേശങ്ങൾ ഒറ്റ മഴകൊണ്ട് ഒറ്റപ്പെടും

റാന്നി: പമ്പാ നദി കരകവിഞ്ഞാൽ ഒറ്റപ്പെട്ടു പോകുന്ന കുരുമ്പൻമൂഴി കോസ്‌വേ മന്ത്രി വീണ ജോർജ് ഇന്ന് സന്ദർശിച്ചു.

കോസ് വേക്കു പകരം പുതിയ പാലമാണ് ശാശ്വത പരിഹാരമെന്നും മന്ത്രി അറിയിച്ചു, സർക്കാരിന്റെ അടിയന്തര ഇടപെടൽ വിഷയത്തിൽ ഉണ്ടാകുമെന്ന് ജില്ലയുടെ ചുമതല കൂടിയുള്ള മന്ത്രി ഉറപ്പ് നൽകി. റാന്നി എംഎൽഎ പ്രമോദ് നാരായൻ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

പത്തനംതിട്ടയുടെ റാന്നി ഉൾപ്പെട്ട കിഴക്കൻ വനമേഖലയിൽ കനത്ത മഴ പെയ്താൽ കുരുമ്പൻമൂഴി മുക്കം കോസ്‌വേകളിൽ വെള്ളം കയറുക പതിവാണ്. ഇതോടെ കുരുമ്പൻമൂഴി, മുക്കം,അരയാഞ്ഞിലിമൺ, എയ്ഞ്ചൽവാലി, കണമല കോസ് വേകൾ പൂർണമായും വെള്ളത്തിനടിയിലാകുകയും പ്രദേശങ്ങൾ ഒറ്റപ്പെടുകയും ചെയ്യും. മൂന്നുവശം വനത്താലും ഒരുവശം പമ്പാനദിയാലും ചുറ്റപ്പെട്ട അരയാഞ്ഞിലിമൺ, കുരുമ്പൻമൂഴി പ്രദേശങ്ങൾ ഒറ്റ മഴകൊണ്ട് ഒറ്റപ്പെടും. അരയാഞ്ഞിലിമണ്ണുകാർക്ക് രക്ഷയായിരുന്ന തൂക്കുപാലം തകർന്നത് കൂടുതൽ ദുരിതമായി. 2018ലെ പ്രളയത്തിലാണ് തൂക്കുപാലം തകർന്നത്.

പമ്പാനദിയിലെ കുരുമ്പൻമൂഴി കടവിൽ പാലം ഉയരുമോ എന്ന കുരുമ്പൻമൂഴി, മണക്കയം നിവാസികളുടെ ചോദ്യത്തിന് ആറു പതിറ്റാണ്ട് പഴക്കമുണ്ട്. ഗ്രാമീണർക്ക് പുറംനാടുകളിൽ എത്തണമെങ്കിൽ പമ്പാനദി കടക്കണം. ജനകീയ പങ്കാളിത്തത്തോടെ കോസ്‌വേ നിർമിക്കും മുൻപു വരെ വള്ളത്തിലും ചങ്ങാടത്തിലുമായിരുന്നു മറുകരയെത്തിയിരുന്നത്. ഇവിടെ കോസ് വേയ്ക്കു പകരം പാലം നിർമ്മിക്കുമെന്നാണ് മന്ത്രി വീണാ ജോർജ് ഉറപ്പു നൽകിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker