LIFEMovie

വെങ്കടേഷും പ്രിയാമണിയും; ‘അസുരന്‍’ തെലുങ്ക് റീമേക്ക് ‘നരപ്പ’യുടെ ട്രെയിലര്‍ പുറത്ത്

തമിഴകത്ത് മികച്ച വിജയം നേടിയ ധനുഷ് വെട്രിമാരന്‍ ചിത്രം അസുരന്റെ തെലുങ്ക് റീമേക്ക് ‘നരപ്പ’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. വെങ്കടേഷ് നായകനാകുന്ന ചിത്രം ശ്രീകാന്ത് അഡലയാണ് സംവിധാനം ചെയ്യുന്നത്. മഞ്ജുവാരിയര്‍ അവതരിപ്പിച്ച പച്ചൈയമ്മാള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രിയാമണിയാണ്. ചിത്രത്തില്‍ സുന്ദരമ്മ എന്നാണ് പ്രിയാമണിയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രം ജൂലായ് ഇരുപതിന് ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്യും. റാവു രമേശ്, നാസര്‍, കാര്‍ത്തിക് രത്നം, അമ്മു അഭിരാമി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

പൊല്ലാതവന്‍, ആടുകളം, വട ചെന്നൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷും വെട്രിമാരനും ഒന്നിച്ച ചിത്രമായിരുന്നു അസുരന്‍. ധനുഷിന് മികച്ച നടനുള്ള ദേശിയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമായിരുന്നു അസുരന്‍. ശിവസാമി എന്ന കഥാപാത്രമായുള്ള സിനിമയിലെ പ്രകടനത്തിന് ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker