IndiaNEWS

പ്രശാന്ത് കിഷോര്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. മുതിര്‍ന്ന എന്‍സിപി നേതാവ് ശരദ് പവാറുമായുള്ള കൂടിക്കാഴ്ച നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രശാന്ത് കിഷോര്‍ രാഹുല്‍ ഗാന്ധിയെ കണ്ടത്.

കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാല്‍ എന്നിവരും ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തു. ഡല്‍ഹിയിലെ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നടന്ന യോഗം പഞ്ചാബ് കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നടന്നതെന്നാണ് സൂചന.

പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും അദ്ദേഹത്തിന്റെ മുഖ്യ വിമര്‍ശകനായ നവജോത് സിംഗ് സിദ്ധുവും തമ്മില്‍ നിലനില്‍ക്കുന്ന ഭിന്നത പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നതെന്ന് ദേശീയ മാദ്ധ്യമങ്ങളും റിപ്പോര്‍ട് ചെയ്യുന്നു.

 

 

 

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker