IndiaNEWS

ലോക്ക്ഡൗണ്‍ മൂലം അസമില്‍ കുടുങ്ങി; ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ തൂങ്ങിമരിച്ചനിലയില്‍

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അസമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ മരിച്ചനിലയില്‍. കൊയിലാണ്ടി മേപ്പയ്യൂര്‍ നരക്കോട് സ്വദേശി അഭിജിത്തിനെ (26) യാണ് ബസിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

ഏപ്രില്‍ ഏഴിനാണ് പെരുമ്പാവൂരില്‍ നിന്ന് ഇതരസംസ്ഥാനതൊഴിലാളികളുമായി അഭിജിത്ത് അസമിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് കോവിഡ് രണ്ടാംതരംഗത്തിന്റെ വ്യാപനത്തെത്തുടര്‍ന്നുള്ള ലോക്ഡൗണ്‍ മൂലം ബസുകളുടെ യാത്ര മുടങ്ങുകയായിരുന്നു. അസമിലെ നഗോണ്‍ എന്ന സ്ഥലത്താണ് ബസ് കുടുങ്ങിക്കിടന്നത്. അതേസമയം, കേരളത്തില്‍നിന്നുള്ള ഒട്ടേറെ ബസുകളാണ് ഒന്നരമാസമായി അസമില്‍ കുടുങ്ങിക്കിടക്കുന്നത്.

മേപ്പയ്യൂര്‍ നരക്കോട് മഠത്തില്‍ കുളങ്ങരമീത്തല്‍ പരേതനായ ബാലകൃഷ്ണന്റെയും ഗീതയുടെയും മകനാണ് അഭിജിത്ത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker