KeralaNEWS

ഇത് പനിക്കാലം;തിളപ്പിച്ച പുതിന വെള്ളം കുടിക്കുന്നത് ശീലമാക്കാം

ധാരാളം ഔഷധഗുണങ്ങള്‍ നിറഞ്ഞിരിക്കുന്ന ഒന്നാണ് പുതിന.പുതിന വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം.വായ്‌നാറ്റം നീക്കാനും മോണയിലെ രക്തസ്രാവം സുഖപ്പെടുത്താനും പൊതുവായ വായ ശുചിത്വം വര്‍ദ്ധിപ്പിക്കാനും പുതിനയിലെ ആന്റിസെപ്റ്റിക് ഗുണങ്ങള്‍ സഹായിക്കുന്നു.

 

ഇടവിട്ടുള്ള ജലദോഷം, പനി എന്നിവ കുറയ്ക്കുന്നതിന് പുതിനയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്. പുതിനയിലെ ‘മെന്തോള്‍’ സാരാംശം ശ്വസനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.ഭക്ഷണം ദഹനനാളത്തില്‍ ആവശ്യത്തിലധികം നേരം നിലനില്‍ക്കുകയാണെങ്കില്‍, അത് ​പലതരത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കും. ഗ്യാസ്, ദഹനക്കേട്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളെ ലഘൂകരിക്കാന്‍ പുതിനയിലയിലെ ചില ഘടകങ്ങൾ ഏറെ ​ഗുണം ചെയ്യും.ദഹന സംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും മികച്ചൊരു പ്രതിവിധിയാണ് പുതിന.

 

 

ശരീരത്തില്‍ ചതവുപറ്റുകയോ വ്രണങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ പുതിനനീരും വെളിച്ചെണ്ണയും ചേര്‍ത്ത് പുറമെ പുരട്ടിയാല്‍ ​ഗുണം ചെയ്യും. പുതിനയിലയിട്ട വെള്ളം കുടിച്ചാൽ ജലദോഷം മൂക്കടപ്പ്, പനി എന്നിവ വരാതിരിക്കും. പല്ലിനെ ശുദ്ധീകരിക്കുവാന്‍ പുതിനയില കഴിക്കുന്നത് ​ഗുണം ചെയ്യും. വായ്നാറ്റത്തെ അകറ്റുന്നതും രോഗാണുക്കളെ നശിപ്പിക്കുന്നതും ഊനിനെ ശക്തിപ്പെടുത്തുന്നതിനും പുതിനയില മികവുറ്റ ഒന്നാണ്. പുതിനയില ഇട്ട വെള്ളം ഉപയോ​ഗിച്ച് കുളിക്കുന്നത് ശരീരത്തെ അണുക്കളെ നശിപ്പിക്കാൻ ഏറെ നല്ലതാണ്.

Back to top button
error: