NewsThen Special

ഇന്ത്യയ്ക്ക് ഐക്യദാർഢ്യം ,മൂവർണ്ണമായി നയാഗ്ര വെള്ളച്ചാട്ടം

ട്വിറ്ററിലെ പോസ്റ്റ് വൈറൽ ആയി

ഇന്ത്യയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കാനഡയിലെ ഒന്റാറിയോവിൽ നയാഗ്ര വെള്ളച്ചാട്ടത്തെ പ്രകാശം കൊണ്ട് മൂവർണ്ണമാക്കി .കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാല് ലക്ഷത്തിൽപരം കോവിഡ് രോഗികളുടെ എണ്ണം രേഖപ്പെടുത്തിയ ഇന്ത്യ ഒരു ദിവസത്തെ രോഗികളുടെ എണ്ണത്തിൽ ലോക റെക്കോർഡിലേക്ക് കടന്നിരുന്നു .

“കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതിലൂടെ ഇന്ത്യ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത് .ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നയാഗ്ര വെള്ളച്ചാട്ടത്തിന് ഇന്ത്യൻ ദേശീയ പതാകയുടെ വർണങ്ങൾ നൽകുകയാണ് .ഇന്ത്യ ശക്തമായിരിക്കട്ടെ .”നയാഗ്ര പാർക്ക് അധികൃതർ വ്യക്തമാക്കി .

ട്വിറ്ററിലെ പോസ്റ്റ് വൈറൽ ആയി .നിരവധി ഇന്ത്യക്കാർ ആണ് പോസ്റ്റിന് നന്ദി അറിയിക്കുന്നത് .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker