Big Breaking

ട്വിറ്ററിനെ സെൻസർ ചെയ്ത് കേന്ദ്രസർക്കാർ, അമ്പതോളം ട്വീറ്റുകൾ ബ്ലോക്ക് ചെയ്ത് ട്വിറ്റർ

ഏപ്രിൽ 22 ന് 32 പേരുടെയും ഏപ്രിൽ 23 ന് 21 പേരുടെയും ട്വീറ്റുകൾ ബ്ലോക്ക് ചെയ്യാനാണ് കേന്ദ്രസർക്കാർ ട്വിറ്ററിനോട്‌ ആവശ്യപ്പെട്ടത്

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ വിള്ളൽ ചൂണ്ടിക്കാണിച്ച അമ്പതോളം ട്വീറ്റുകൾ ബ്ലോക്ക് ചെയ്യണം എന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം അനുസരിച്ച് ട്വിറ്റർ. കോൺഗ്രസ് ദേശീയ വക്താവ് പവൻ ഖേര, പശ്ചിമബംഗാൾ മന്ത്രി മോലോയ് ഘട്ടക്, കോൺഗ്രസ് എംപി രേവന്ത് റെഡ്ഢി എന്നിവരുടേത് അടക്കമുള്ള ട്വീറ്റുകളാണ് ബ്ലോക്ക് ചെയ്തിരിക്കുന്നത്. സർക്കാരിന്റെ നിയമപരമായുള്ള ആവശ്യം പ്രമാണിച്ചാണ് ബ്ലോക്ക്‌ ചെയ്യുന്നതെന്ന് ട്വിറ്റർ അക്കൗണ്ട് ഉടമസ്ഥരെ അറിയിച്ചിട്ടുണ്ട്.

ഏപ്രിൽ 22 ന് 32 പേരുടെയും ഏപ്രിൽ 23 ന് 21 പേരുടെയും ട്വീറ്റുകൾ ബ്ലോക്ക് ചെയ്യാനാണ് കേന്ദ്രസർക്കാർ ട്വിറ്ററിനോട്‌ ആവശ്യപ്പെട്ടത്.

ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്ന ദിനമായിരുന്നു ഏപ്രിൽ 22. ആദ്യമായി ആയിരുന്നു കോവിഡ് കേസുകളുടെ എണ്ണം 3 ലക്ഷം കടന്നത്. തെറ്റായ വിവരങ്ങൾ നൽകുന്നു എന്നു പറഞ്ഞുകൊണ്ടാണ് ട്വീറ്റുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker