Big Breaking

ഡല്‍ഹിയില്‍ ഓക്‌സിജന്‍ കിട്ടാതെ 20 മരണം, 210 പേര്‍ ചികിത്സയില്‍

ഡല്‍ഹിയില്‍ ഓക്‌സിജന്‍ കിട്ടാത്ത രോഗികളുടെ മരണം തുടരുന്നു. ജയ്പുര്‍ ഗോള്‍ഡണ്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ 20 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. മാത്രമല്ല, 210 രോഗികള്‍ ചികിത്സയിലാണ്. എന്നാല്‍ പരമാവധി 45 മിനിറ്റ് ഉപയോഗിക്കാനുള്ള ഓക്സിജന്‍ മാത്രമാണ് സ്റ്റോക്കുള്ളതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, ഡല്‍ഹിയിലെ പല ആശുപത്രികളിലും സമാന സ്ഥിതിയാണെന്നാണ് സൂചന. ആശുപത്രികള്‍ രോഗികളെ നിര്‍ബന്ധിതമായി ഡിസ്ചാര്‍ജ് ചെയ്യുകയും തിരിച്ചയയ്ക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്.

നേരത്തെ, ഓക്സിജന്‍ ലഭിക്കാത്തത് മൂലം ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ 25 രോഗികളാണ് മരിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം ചൂണ്ടിക്കാണിച്ച് നിരവധി സ്വകാര്യ ആശുപത്രികള്‍ മുന്നോട്ടുവരികയും ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker