KeralaNEWS

കോവിഡ് വ്യാപനം; മലപ്പുറം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. ഇതോടെ ജില്ലയില്‍ ടൂറിസം വകുപ്പിന് കീഴിലുള്ള ആഢ്യന്‍പാറ, കുറ്റിപ്പുറം നിളയോരം പാര്‍ക്ക്, പടിഞ്ഞാറേക്കര ബീച്ച്, പൊന്നാനി ബീയ്യം പാലം, ബീയ്യം കായല്‍, മലപ്പുറം ശാന്തിതീരം പുഴയോര പാര്‍ക്ക്, മഞ്ചേരി ചെരണി പാര്‍ക്ക്, വണ്ടൂര്‍ വാണിയമ്പലം, കരുവാരകുണ്ട് ചെറുമ്പ് ഇക്കോ വില്ലേജ്, മലപ്പുറം കോട്ടക്കുന്ന് പാര്‍ക്ക്, താനൂര്‍ ഒട്ടുമ്പുറം ബീച്ച്, വണ്ടൂര്‍ ടൗണ്‍ സ്‌ക്വയര്‍, കരുവാരകുണ്ട് കേരളാംകുണ്ട് വെള്ളച്ചാട്ടം, കുറ്റിപ്പുറം മിനി പമ്പ, പൊന്നാനി ചമ്രവട്ടം സ്നേഹപാത എന്നീ വിനോദ കേന്ദ്രങ്ങളിലാണ് സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker