LIFEMovie

കടുവയില്‍ പൃഥ്വിരാജിന് വില്ലനായി വിവേക് ഒബ്‌റോയി

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയില്‍ വില്ലനായി ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയി എത്തുന്നു. ലൂസിഫര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം വിവേക് എത്തുന്ന രണ്ടാമത്തെ ചിത്രമാണിത്. കഴിഞ്ഞദിവസം കടുവയുടെ ചിആദ്യഘട്ട ചിത്രീകരണം മുണ്ടക്കയത്ത് ആരംഭിച്ചിരുന്നു.

THEY WANTED A FIGHT.. HE GAVE THEM A WAR ! എന്ന ടാഗ് ലൈനോടെയുളള ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രീകരണം ആരംഭിച്ച വിവരം പുറത്തുവിട്ടത്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പ്ലാന്ററുടെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ തിരക്കഥ എഴുതുന്നത് ജിനു എബ്രഹാം ആണ്. കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍.

സുരേഷ് ഗോപി നായകനായി എത്തുന്ന ഒറ്റക്കൊമ്പന്‍ സിനിമയുടെ പ്രമേയവുമായി ചിത്രത്തിന് സാമ്യമുണ്ടെന്ന ആരോപണം ചിത്രത്തിനു നേരെ വന്നിരുന്നു. പാല സ്വദേശി ജോസ് കുരുവിനാക്കുന്നേലിന്റെ ജീവിതവുമായി ബന്ധപ്പെടുത്തി ഒരുങ്ങുന്ന ചിത്രമാണ് ഒറ്റക്കൊമ്പന്‍. എന്നാല്‍ കടുവ എന്നത് ഒരു യുവ പ്ലാന്ററുടെ കഥയാണെന്നും ഇതിന് ജോസുമായി ഒരു ബന്ധവുമില്ലെന്നും ഷാജി കൈലാസ് വെളിപ്പെടുത്തിയിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker