NewsThen Special
ഭർത്താവിനും മുൻഭാര്യയ്ക്കുമൊത്ത് ഭർത്താവിന്റെ മകളുടെ ജന്മദിനം ആഘോഷിച്ച് ചലച്ചിത്ര നടി
ട്രെൻഡിങ് ആവുന്ന ഒരു വീഡിയോയുടെ കഥ

ബോളിവുഡിൽ ട്രെൻഡിങ് ആവുന്ന ഒരു വീഡിയോയുടെ കഥയാണ് ഇത് . ഭർത്താവിനും മുൻഭാര്യയ്ക്കുമൊത്ത് ഭർത്താവിന്റെ മകളുടെ ജന്മദിനം ആഘോഷിക്കുന്ന ദിയ മിർസയുടെ വീഡിയോ ആണ് വൈറൽ ആകുന്നത്.
ഭർത്താവ് വൈഭവ് രേഖിയ്ക്കും മുൻഭാര്യ സുനൈന രേഖിയ്ക്കും ഒപ്പമാണ് ദിയ മിർസ ഇവരുടെ മകൾ സമൈരയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുത്തത്.സുനൈന രേഖി തന്നെയാണ് ദിയ മിർസയെ ടാഗ് ചെയ്ത് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഫെബ്രുവരി 15നാണ് ബിസിനസുകാരൻ വൈഭവിനെ ദിയ വിവാഹം കഴിച്ചത്. ഇപ്പോൾ ഗർഭിണിയാണ് ദിയ.