IndiaNEWS

കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്‌ക്കെതിരായ അഴിമതി കേസ‌ന്വേഷണം സ്റ്റേ ചെയ്തു

കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്‌ക്കെതിരായ അഴിമതി കേസ‌ന്വേഷണം സ്റ്റേ ചെയ്ത് സുപ്രീംകോടതി. 24 ഏക്കര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസന്വേഷണമാണ് സ്റ്റേ ചെയ്തത്.

നേരത്തെ പത്ത് വര്‍ഷം പഴക്കമുള്ള ഭൂമി കുംഭകോണ കേസില്‍ യെദ്യൂരപ്പയ്ക്കെതിരെ അന്വേഷണം തടഞ്ഞ പ്രത്യേക കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മാര്‍ച്ച 21 ന് യെദ്യൂരപ്പ സുപ്രീംകോടതിയെ സമീപിച്ചത്.

കരാറുകള്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം സദുദ്ദേശത്തോട് കൂടിയായിരുന്നെന്നും മുന്‍കൂര്‍ അനുമതിയില്ലാതെ എഫ്.ഐ.ആറും കുറ്റപത്രവും ഫയല്‍ ചെയ്യാനാകില്ലെന്നും യെദ്യൂരപ്പയുടെ അഭിഭാഷകന്‍ കെ.വി വിശ്വനാഥന്‍ വാദിച്ചു.

ഭവന നിര്‍മ്മാണ കരാര്‍ ഷെല്‍ കമ്പനികളിലൂടെ പണം നേടുന്നതിനും ഭൂമി കൈക്കലാക്കുന്നതിനുമായി ഉപയോഗിച്ചുവെന്നും ഇതില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും ആരോപിച്ച് വ്യവസായിയായ ആലം പാഷ നല്‍കിയ പരാതിയിലായിരുന്നു ഹൈക്കോടതി നടപടി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker