KeralaNEWS

കുഞ്ഞിന്റെ തൊട്ടില്‍ കയറില്‍ ജീവനൊടുക്കി ദമ്പതികള്‍

പാലക്കാട്: കുഞ്ഞിന്റെ തൊട്ടില്‍ കയറില്‍ ജീവനൊടുക്കി ദമ്പതികള്‍. കഞ്ചിക്കോട് എലപ്പുള്ളി പി.കെ ചള്ള സ്വദേശി മനുപ്രസാദ് (30), ഭാര്യ ദൃശ്യ (23) എന്നിവരാണ് മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചത്.

ആദ്യം ദൃശ്യയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മൃതദേഹം താഴെയിറക്കി ആംബുലന്‍സിനായി കാത്തിരിക്കേ മനുപ്രസാദും ഇതേ കയറില്‍ തൂങ്ങുകയായിരുന്നു. കുടുംബവഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

ബുധനാഴ്ച പുലര്‍ച്ചെ ഒന്നേകാലോടെ നേതാജി നഗറിലെ വാടകവീട്ടിലാണ് ദാരുണമായ സംഭവം. തൊട്ടിലിന്റെ കയറില്‍ ദൃശ്യ തൂങ്ങിമരിച്ചത് കണ്ട് കുഞ്ഞിനെയുമെടുത്ത് നിലവിളിച്ച് മനുപ്രസാദ് താഴേക്ക് വരികയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് ആളുകള്‍ എത്തി മൃതദേഹം താഴെയിറക്കുന്നതിനിടെ അകത്തു കയറി വാതിലടച്ച മനുപ്രസാദ് അതേ തൊട്ടിലിന്റെ കയറില്‍ ജീവനൊടുക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി അകത്തുകടന്നാണ് മനുപ്രസാദിനെ പുറത്തെത്തിച്ചത്. ഇരുവരെയും ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker